സൗത്ത് കൊറിയ : സാംസങ്ങിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മടക്കാവുന്ന സ്മാർട്ട്ഫോൺ – ‘ഗാലക്സി ഫോൾഡ്’ അവസാന ഘട്ട പരീക്ഷണം പൂർണ്ണമായി വിജയിച്ചു. റിലീസ് തീയതി കമ്പനി ഉടൻ തന്നെ പ്രഖ്യാപിച്ചേക്കും.
നേരത്തെ, സാംസങ് ഡിസ്പ്ലേ വൈസ് പ്രസിഡന്റ് കിം സിയോംഗ്-ചിയോൽ ഗാലക്സി ഫോൾഡിന്റെ പ്രശ്നങ്ങൾ പരിഹരിച്ചതായും വിപണിയിൽ എത്താൻ തയ്യാറാണെന്നും സ്ഥിരീകരിച്ചതായി ന്യൂസ് ചാനലുകൾ റിപ്പോർട്ട് ചെയ്തിരുന്നു.
സ്മാർട്ട്ഫോൺ ആദ്യം ഏപ്രിൽ 26 ന് റിലീസ് ചെയ്യാൻ ആയിരുന്നു ഇരുന്നത്. എന്നാൽ ഒന്നിലധികം അവലോകന യൂണിറ്റുകൾക്ക് ഡിസ്പ്ലേ പ്രശ്നങ്ങൾ നേരിട്ടതിനെ തുടർന്ന് ഇതിന്റെ റിലീസ് നീട്ടിവയ്ക്കുക ആയിരുന്നു.
ഇപ്പോൾ വരാനിരിക്കുന്ന നോട്ട് 10 സീരീസ് ഫോണുകൾക്കൊപ്പം ഓഗസ്റ്റിൽ ഗാലക്സി ഫോൾഡ്’ റിലീസ് ചെയ്യും എന്നാണ് പ്രതീക്ഷിക്കുന്നത്.
7.3 ഇഞ്ച് പ്രൈമറി ഫ്ലെക്സിബിൾ അമോലെഡ് ഡിസ്പ്ലേയും, ഫോണിന്റെ ബാക്ക് കവറിൽ ഉള്ള 4.6 ഇഞ്ച് സെക്കൻഡറി സ്ക്രീനും ഈ ഉപകരണത്തിന്റെ സവിശേഷതയാണ്. പ്രീമിയം സ്മാർട്ട്ഫോണിന് 7എൻഎമ് ക്വാൽകോം സ്നാപ്ഡ്രാഗൺ 855 ഒക്ടാ കോർ SoC , 12 ജിബി റാമും 512 ജിബി സ്റ്റോറേജും ഉണ്ട്.
പിൻഭാഗത്ത്, 16MP + 12MP + 12MP ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം, കൂടാതെ സെൽഫികൾക്കായി മുൻവശത്ത് 10 എംപി ക്യാമറയും ഉണ്ട്. സാംസങ് ഗാലക്സി ഫോൾഡിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ വൈഫൈ, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി എന്നിവ ഉൾപ്പെടുന്നു.