സതീശന് മറുപടിയുമായി തരൂരും, രാഘവനും, മുരളീധരനും, തരൂരിന് പിന്തുണയേറുന്നു, തരൂരിന്റെ നേതൃത്വം മികച്ചതെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ പാം പ്ലാനി1 min read

23/11/22

കണ്ണൂർ :തരൂരിനെ ബലൂണിനോട്‌ ഉപമിച്ച സതീശന് പിഴച്ചു. ദിനം പ്രതി ശശീതരൂരിന്റെ പ്രീതി വർധിക്കുന്ന കാഴ്ചയാണ് കേരളം കാണുന്നത്.

സമീപകാലത്ത് മറ്റൊരു കോൺഗ്രസ്‌ നേതാവിനും ഇത്തരമൊരു സ്വീകരണം സമുദായിക, മത സംഘടനകൾ നൽകിയിട്ടില്ല. കോൺഗ്രസ്‌ രക്ഷപെടാൻ തരൂർ വരണമെന്ന് കോൺഗ്രസ്‌ ആഗ്രഹിക്കുന്നുവോ?..നയം നോക്കി പ്രതികരിക്കുന്ന മുരളീധരനാണ് തരൂരിന് പിന്തുണയുമായി വന്നത്.

രണ്ട് എംപി മാർ പര്യടനം നടത്തുന്നത് എങ്ങനെ വിഭാഗീയതയാകുമെന്ന് തരൂർ ചോദിച്ചു.വിഭാഗീയത എന്ന സതീശന്റെ പരാമർശം വേദനിപ്പിച്ചു. തനിക്ക് ആരെയും ഭയമില്ലെന്നും തരൂർ പറഞ്ഞു.

നേരത്തെകോഴിക്കോട് യൂത്ത് കോൺഗ്രസ്‌   നിശ്ചയിച്ച പരിപാടി മാറ്റിയതിന് പരാതി നൽകിയെന്ന് എം. കെ. രാഘവൻ എംപി പറഞ്ഞു. ബലൂണിനെയും, സൂചിയെയും, സൂചി പിടിക്കുന്ന കൈകളെയും ബഹുമാനിക്കുന്നതായും എം കെ രാഘവൻ പറഞ്ഞു.

തരൂരിന്റെ സന്ദർശനം വിഭാഗീയതയല്ലെന്ന് മുരളീധരൻ പറഞ്ഞു.വി.ഡി സതീശന്റെ ഇന്നലത്തെ പ്രസ്താവന പൊതുവായി പറഞ്ഞതാവും. തരൂരിന്റെ സന്ദര്‍ശനത്തില്‍ വിഭാഗീയതയില്ല. ഉണ്ടെന്ന് കണ്ടാല്‍ അക്കാര്യം താന്‍ തന്നെ ആദ്യമേ വിമര്‍ശിച്ചേനെ. അദ്ദേഹം ഒരു വിഭാഗീയതയും നടത്തിയിട്ടില്ല. എല്ലാ പൊതുപരിപാടികളും അതാതു ഡിസിസികളെ അറിയിച്ചിട്ടുണ്ട്. ഗ്രൂപ്പുണ്ടാക്കലല്ല കോണ്‍ഗ്രസില്‍ ഇപ്പോള്‍ ആവശ്യം. ആളുകളെ വിലകുറച്ച്‌ കണ്ടാല്‍ ഇന്നലെ മെസസ്സിക്ക് പറ്റിയപോലെ സംഭവിക്കുമെന്ന് വി.ഡി സതീശന് രൂക്ഷമായ പരിഹാസവും കെ.മുരളീധരന്‍ നടത്തി..

പാര്‍ട്ടിയില്‍ എല്ലാവര്‍ക്കും അവരുടേതായ റോളുണ്ട് നയതന്ത്ര പശ്ചാത്തലമുള്ളവര്‍ക്ക് പാര്‍ട്ടി എന്നും മുന്തിയ പരിഗണന നല്‍കിയിട്ടുണ്ട്. അത് ഇന്ന് മാത്രമല്ല, നെഹ്‌റുവിന്റെയും ഇന്ദിരാഗാന്ധിയുടെയും മന്ത്രിസഭകളുടെ കാലം മുതലുണ്ട്.

തരൂരിന് നല്ല ഇടം കേരള രാഷ്ട്രീയത്തിലുണ്ട്. അദ്ദേഹം പറഞ്ഞത് നല്ല കാര്യമാണ്. നിലവിലെ സാഹചര്യത്തില്‍ അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് മത്സരിക്കേണ്ടത് തരൂര്‍ ആണ്. തരൂരിന് വിമര്‍ശിച്ച്‌ എതിരാളികള്‍ക്ക് ആയുധം കൊടുക്കേണ്ട കാര്യമില്ലെന്നും മുരളീധരന്‍ പറഞ്ഞു.

തരൂർ കോൺഗ്രസ്‌ നേതൃത്വത്തിലേക്ക് വരുന്നത് നല്ലതാണെന്ന് തലശ്ശേരി ബിഷപ്പ് മാർ പാംപ്ലാനി പറഞ്ഞു. വിശ്വപൗരനായ തരൂർ ഏവർക്കും സ്വീകാര്യനാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *