കാലിക്കറ്റി’ൽ മാർക്ക് ദാനം ; തോറ്റ ബിടെക് വിദ്യാർഥികളെ കൂട്ടത്തോടെ ജയിപ്പിക്കുന്നു, തോറ്റവർക്ക് മറ്റ് സർവകലാശാലകൾ നടത്തുന്നത് സപ്പ്ളിമെന്ററി പരീക്ഷകൾ, മാർക്ക്‌ദാനം റദ്ദാക്കണമെന്നും, മാർക്ക്‌ ദാനത്തിന് ഉത്തരവിട്ട വിസി ക്കെതിരെ നടപടി കൈക്കൊള്ളണമെന്നും ഗവർണർക്ക് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയുടെ നിവേദനം1 min read

തിരുവനന്തപുരം :കാലിക്കറ്റ് സർവകലാശാല, വർഷങ്ങൾക്കുമുൻപ് ബിടെക് പരീക്ഷയിൽ തോറ്റവരെ 20 മാർക്ക്‌ സ്പെഷ്യൽ മോഡറേഷൻ നൽകി ജയിപ്പിക്കുന്നു. എം. ജി. സർവകലാശാല ബിടെക് പരീക്ഷയിൽ തോറ്റവരെ ജയിപ്പിക്കാൻ മന്ത്രിയുടെ അദാലത്തിലൂടെ 5 മാർക്ക്‌ ദാനമായി നൽകിയത് വിവാദമാവുകയും ഗവർണറുടെ നിർദ്ദേശപ്രകാരം അധിക മാർക്ക്‌ റദ്ദാക്കുകയും ചെയ്തതിനുപിന്നാലെയാണ് 20 മാർക്ക്‌വരെ ദാനമായി നൽകികൊണ്ട് കാലിക്കറ്റ് വിസി ഉത്തരവിട്ടിരിക്കുന്നത്.

ബിടെക് പരീക്ഷയിൽ തോറ്റ ഇരുന്നൂറോളംപേർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.ഈ മാസം 24 ന് ചേരുന്ന അക്കാദമിക് കൗൺസിലിന്റെ അംഗീകാരത്തിന് വിധേയമാണ് വിസി യുടെ വിവാദ ഉത്തരവ്.

.യൂണിവേഴ്സിറ്റി നിയമപ്രകാരം,വിസി ക്കോ അക്കാദമിക് കൗൺസിലിനോ സിണ്ടിക്കേറ്റിനോ മോഡറേഷൻ മാർക്ക്‌ കൂട്ടി നൽകാൻ അധികാര മില്ലെന്നിരിക്കെയാണ് സിൻഡിക്കേറ്റ് അംഗങ്ങളുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങി അടിയന്തിര പ്രാധാന്യമുള്ള വിഷയങ്ങളിൽ ഉത്തരവിടാൻ വിസി യിൽ നിക്ഷിപ്തമായിട്ടുള്ള പ്രത്യേകഅധികാരമുപയോഗിച്ച് മാർക്ക് ദാനം നടത്തിയിരിക്കുന്നതെന്ന് ആരോപണമുണ്ട്.

2004 ലെ സ്കീമിൽ ബിടെക് പരീക്ഷയെഴുതിയവരെ വർഷങ്ങൾ കഴിഞ്ഞ് പ്രത്യേക മോഡറേഷൻ നൽകി ജയിപ്പിച്ചത് നേരത്തെ വലിയ വിവാദമായിരുന്നു.

കേരളത്തിലെ മറ്റു സർവ്വകലാശാലകൾ, ഒരൂ വിഷയത്തിന് തോൽക്കുന്നവർക്ക് പോലും സ്പെഷ്യൽ സപ്പ്ളിമെന്ററി പരീക്ഷകൾ നടത്തുമ്പോഴാണ് കാലിക്കറ്റ് തോറ്റ വിദ്യാർഥികളെ മാർക്ക് ദാനം നൽകി ബിടെക് ജയിപ്പിക്കുന്നത്.

സർവകലാശാല ചട്ടപ്രകാരം നിയമിക്കപെടുന്ന പരീക്ഷ ബോർഡിന് മാത്രമേ മോഡറേഷൻ മാർക്ക്‌ നിശ്ചയിക്കാൻ അധികാരമുള്ളൂ. പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു കഴിഞ്ഞാൽ മോഡറേഷനിൽ മാറ്റം വരുത്താനോ പരീക്ഷഫലം മാറ്റാനോ ആർക്കും അധികാരമില്ല. ഫലം പ്രസിദ്ധീകരിക്കുന്നതോടെ ബന്ധപ്പെട്ട ബോർഡിൻറെ ചുമതലകളും അവസാനിക്കും.

കാലിക്കട്ടിലെ ബിടെക് മാർക്ക്‌ ദാനം അടിയന്തരമായി റദ്ദാക്കണമെന്നും,മാർക്ക്‌ ദാനം നടത്തിയ കാലിക്കറ് വിസി ക്കെതിരെ നടപടി കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി.

Leave a Reply

Your email address will not be published. Required fields are marked *