സാങ്കേതിക സർവ്വകലാശാല വിസി നിയമനം റദ്ദാക്കിയ സുപ്രീംകോടതിവിധിയുടെ പശ്ചാത്തലത്തിൽ സർവ്വകലാശാലകളിലെ വിസി നിയമനങ്ങൾ പുനപരിശോധിക്കണമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി1 min read

21/10/22

തിരുവനന്തപുരം :യുജിസി വ്യവസ്ഥകൾ ലംഘിച്ച് നടത്തിയ സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ നിയമനം സുപ്രീംകോടതി റദ്ദാക്കിയതോടെ സമാനരീതിയിൽ സംസ്ഥാനത്ത് നടത്തിയ വിസി മാരുടെ നിയമനങ്ങൾ ത്രിശങ്കുവിലായി.

ജസ്റ്റിസ് സദാശിവം ഗവർണറായിരുന്ന പ്പോഴാണ് KTU, വിസി നിയമനത്തിന് പാനൽ ഒഴിവാക്കി ഒരു പേര് മാത്രമായി ഗവർണർക്ക് ശുപാർശ സമർപ്പിച്ചത്. സർവ്വകലാശാല പ്രതിനിധിക്ക് പുറമേ ചീഫ് സെക്രട്ടറിയും, എ.ഐ.സി. ടി.ഇ പ്രതിനിധിയുമാണ് സേർച്ച്‌ കമ്മിറ്റിയിൽ അംഗങ്ങളായിരുന്നത്.UGC പ്രതിനിധിയെ സാങ്കേതിക യൂണിവേഴ്സിറ്റി നിയമ പ്രകാരം സേർച്ച്‌ കമ്മിറ്റിയിൽ ഉൾപെടുത്തിയിരുന്നില്ല.

. ആറു പേരുടെ ചുരുക്കപട്ടിക തയ്യാറാക്കിയെങ്കിലും നിയമനം ലഭിച്ച വിസി യുടെ പേര് മാത്രമാണ് ഗവർണർക്ക് ശുപാർശ ചെയ്തത്.

യുജിസി ചട്ടപ്രകാരം മൂന്നു മുതൽ അഞ്ചു വരെയുള്ളവരുടെ പാനലിൽ നിന്ന് അക്കാദമിക നിലവാരം പരിശോധിച്ച് ചാൻസലർ കൂടിയായ ഗവർണർ വിസി യുടെ നിയമനം നടത്തണമെന്നതാണ് വ്യവസ്ഥ.
സർവ്വകലാശാലകൾ യുജിസി ചട്ടങ്ങൾക്ക് അനുസൃതമായി സർവ്വകലാശാലയുടെ നിയമങ്ങൾ ഭേദഗതി ചെയ്തില്ലെങ്കിൽ യുജിസി ചട്ടങ്ങൾ നടപ്പാക്കിയതായി കണക്കാക്കണമെന്ന് 2016ലെ സുപ്രീം കോടതി വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്

പുനർനിയമനം നൽകിയ കണ്ണൂർ സർവ്വകലാശാല വിസി യുടെ ആദ്യ നിയമനം തന്നെ പാനൽ കൂടാതെ ആയിരുന്നു.അത്‌ സുപ്രീം കോടതി വിധിയുടെ ലംഘനമാണ്.

സംസ്കൃത സർവ്വകലാശാല വിസി നിയമനത്തിൽ സേർച്ച്‌ കമ്മിറ്റി പാനൽ ഒഴിവാക്കിയതുകൊണ്ട് ഗവർണർ രണ്ടുമാസത്തോളം നിയമനം തടഞ്ഞുവച്ചിരുന്നുവെങ്കിലും സർക്കാരിന്റെ സമ്മർദ്ദത്തിന് വഴങ്ങി നിയമനംbഅദ്ദേഹം അംഗീകരിക്കുകയായിരുന്നു.

ഫിഷറീസ് സർവകലാശാല വിസി നിയമനവും മുൻ ഗവർണർ പാനൽ കൂടാതെയാണ് നടത്തിയത്. പ്രസ്തുത നിയമനം ചോദ്യം ചെയ്ത ഹർജ്ജി ഇപ്പോൾ കേരളാ ഹൈക്കോടതിയുടെ പരിഗണനയിലാണ്.

എം ജി, കേരള സർവകലാശാലകളുടെ വിസി മാരേയും പാനൽ കൂടാതെയാണ് മുൻ ഗവർണർ നിയമിച്ചിട്ടുള്ളത്.

സാങ്കേതിക സർവ്വകലാശാല വിസി യുടെ നിയമനം റദ്ദായതോടെ UGC വ്യവസ്ഥ പ്രകാരം PVC യ്ക്ക് സ്ഥാനം ഒഴിയേണ്ടിവരും.

നിയമപ്രകാരം ഗവർണർ സെർച്കമ്മിറ്റി രൂപീകരിച്ച് പുതിയ വിസി യെ നിയമിക്കുന്നതുവരെ സർക്കാരിന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ മറ്റൊരു സർവ്വകലാശാല വിസി ക്കോ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്കോ വിസി യുടെ താൽക്കാലിക ചുമതല ഗവർണർ നൽകും.

സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ നിയമനം റദ്ദാക്കി കൊണ്ടുള്ള സുപ്രീംകോടതിവിധി സർക്കാരിന് കനത്ത തിരിച്ചടിയാണെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന വിദ്യാഭ്യാസ മന്ത്രി തള്ളി. ഗവർണർ എല്ലാ നിയമവും പരിശോധിച്ചാണ് വിസി നിയമനം നടത്തിയെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
അതുകൊണ്ട് ഒഴിവ് വരുന്ന വിസി മാരുടെ നിയമനങ്ങളിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കർക്കശ നടപടി കൈക്കൊണ്ടാൽ സർക്കാരിന് അദ്ദേഹത്തെ പ്രതിരോധിക്കാനാവില്ല.

സുപ്രീംകോടതി വിധിയുടെ വെളിച്ചത്തിൽ യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമായി നടത്തിയ കണ്ണൂർ, സംസ്കൃത,ഫിഷറീസ്, എംജി, കേരള, സർവകലാശാലകളിലെ വിസി നിയമനങ്ങൾ അടിയന്തരമായി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി.

Leave a Reply

Your email address will not be published. Required fields are marked *