പ്രിയ വർഗീസിന്റെ ഗവേഷണകാലത്തെ ശമ്പളം തിരികെ പിടിക്കണം:സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി1 min read

23/11/22

തിരുവനന്തപുരം :മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേ ഷിന്റെ ഭാര്യ പ്രിയ വർഗീസ്   മൂന്നുവർഷം ഗവേഷണകാലയളവിൽ സർക്കാർ ഖജനാവിൽ നിന്ന് വാങ്ങിയ ശമ്പളം   പൂർണ്ണമായും തിരികെ പിടിക്കണമെന്നാ വശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസമന്ത്രിക്കും നിവേദനം നൽകി.

2012 ൽ തൃശൂർ കേരളവർമ്മ കോളേജിൽ അസിസ്റ്റൻറ് പ്രൊഫസറായി ജോലിയിൽ പ്രവേശിച്ച പ്രിയ വർഗീസിന് 2015 മുതൽ മൂന്ന് വർഷക്കാലം എഫ്.ഡി.പി (ഫാക്കൾട്ടി ഡെവലപ്മെന്റ് പ്രോഗ്രാം)യിൽ മുഴുവൻ ശമ്പളത്തോടെ ഗവേഷണത്തിന് ഡെപ്യൂട്ടേഷൻ അനുവദിച്ചിരുന്നു. Phd ബിരുദം നേടിയ ശേഷം നിയമനം നേടിയ കോളേജിൽ അഞ്ച് വർഷം സേവനമനുഷ്ഠിക്കണമെന്ന കരാറിന്റെ അടിസ്ഥാനത്തിലാണ്  ശമ്പളത്തോട് കൂടിയ അവധി പ്രിയ വർഗിസിനു അനുവദിച്ചത്.

എന്നാൽ ഗവേഷണ കാലയളവിന് ശേഷം പ്രിയ വർഗീസിന് കണ്ണൂർ സർവകലാശാലയിലും തുടർന്ന് കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിലും ഡെപ്യൂട്ടേഷൻ അനുവദിക്കാൻ കോളേജ് മാനേജ്മെന്റ് ആയ കൊച്ചിൻ ദേവസ്വം ബോർഡ് തയ്യാറായി. ബോണ്ട്‌ വ്യവസ്ഥ നിലനിൽക്കേ പ്രിയ വർഗീസിന് ഡെപ്യൂട്ടേഷൻ ശുപാർശ ചെയ്ത കേരള വർമ്മ കോളേജ് പ്രിൻസിപ്പലിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *