സെക്രട്ടറിയേറ്റിലെ തീപിടിത്തം ;അന്വേഷണം അട്ടിമറിക്കാൻ ശ്രമം :രമേശ് ചെന്നിത്തല1 min read

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോള്‍ ഓഫിസിലുണ്ടായ തീപിടിത്തത്തിൽ ഫൊറൻസിക് കണ്ടെത്തൽ സർക്കാർ അട്ടിമറിക്കുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സെക്രട്ടേറിയേറ്റിൽ നടന്നത് സെലക്ടീവ് തീപ്പിടിത്തമാണ്.തീപിടിത്തത്തിനു കാരണം ഷോർട്ട് സർക്യൂട്ടല്ലെന്ന് കണ്ടെത്തിയവരെ ഐജി ഭീഷണിപ്പെടുത്തിയെന്നും ചെന്നിത്തല പറഞ്ഞു.ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയത് ആരുടെ നിർദ്ദേശപ്രകാരമാണെന്നും സർക്കാരിന്റെ നിർദ്ദേശം ഇതിന് പിന്നിലുണ്ടായിരുന്നോയെന്നും അദ്ദേഹം ചോദിച്ചു.കെമിസ്ട്രി വിഭാഗത്തിൽ നിന്നും വരുന്ന റിപ്പോർട്ട് നെഗറ്റീവാണെങ്കിൽ കോടതിയിൽ നൽകരുതെന്ന് ഐ ജി ആവശ്യപ്പെട്ടുവെന്നും മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് തെളിവുകൾ നശിപ്പിക്കുന്നു എന്നുള്ളതിന് ഉദാഹരണമാണിതെന്നും ചെന്നിത്തല ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *