പരിപാലനത്തിന്റെയും , കരുതലിന്റെയും സന്ദേശം പകർന്നുനൽകി ആരോഗ്യ ഭാരതിയുടെ സ്നേഹ സംഗമം1 min read

15/4/23

തിരുവനന്തപുരം :ആരോഗ്യഭാരതിയുടെ ഓട്ടിസം മാസാചരണത്തിന്റെ ഭാഗമായി കല്ലിയൂർ പഞ്ചായത്തിലെ കുഴിതാലച്ചൽ വാർഡിൽ പ്രവർത്തിക്കുന്ന ബഡ്സ്കൂളിലെ കുട്ടികൾക്കായി സ്നേഹ സംഗമം സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ നിർവഹിച്ചു.

ബഡ് സ്കൂളിലെ കുട്ടികൾക്ക് മധുരം വിതരണം ചെയ്യുകയും ചെയ്ത അദ്ദേഹം . അവരോടൊപ്പം ഒരുപാട് സമയം ചെലവഴിക്കുകയും ചെയ്തു. ശ്രീമതി സിന്ധു വിജയന്റെ ധന്വന്തരി സ്തുതിയോടു കൂടി യോഗം സമാരംഭിച്ചു. കുട്ടികളുടെ ടീച്ചേഴ്സിനെയും, ആയമാരെയും പൊന്നാടയണിയിച്ച് ആദരിക്കുകയും, അവരുടെ പ്രശ്നങ്ങൾ കേട്ട് മനസ്സിലാക്കുകയും ചെയ്തു . കേന്ദ്ര ഗവൺമെന്റ് നൽകുന്ന ആനുകൂല്യങ്ങളെ കുറിച്ച് സ്കൂളിലെ ടീച്ചേഴ്സിനെയും ആയമാരെയും പറഞ്ഞു മനസ്സിലാക്കി….. സമൂഹത്തിൽ ഇങ്ങനെയുള്ള കുട്ടികളുടെ ക്ഷേമ പ്രവർത്തനങ്ങൾ ചെയ്യുന്ന ആരോഗ്യ ഭാരതീയെ പ്രശംസിക്കുകയും ചെയ്തു.. കുട്ടികളുടെ പരിശീലനത്തിനായി ആരോഗ്യ ഭാരതി യുടെ തയ്യൽ മെഷീൻ കേന്ദ്ര  മന്ത്രി അദ്ധ്യാപകർക്ക് കൈമാറി .

യോഗത്തിൽ അധ്യക്ഷൻ ഡോക്ടർ രാജശേഖരൻ, ആരോഗ്യഭാരതി സംസ്ഥാന ഉപാധ്യക്ഷൻ Dr. രഘു, BJP സംസ്ഥാന സെക്രട്ടറി Adv. S. സുരേഷ്, ആരോഗ്യഭാരതീ സംസ്ഥാന സമിതി അംഗമായ വെള്ളായണി അഭിലാഷ്, കല്ലിയൂർ പഞ്ചായത്ത് പ്രസിഡന്റ് കെ കെ ചന്തു കൃഷ്ണൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ഭഗത് റൂഫസ്., ബ്ലോക്ക് മെമ്പർ ആയ ജയലക്ഷ്മി, ലതാ കുമാരി, വാർഡ് മെമ്പർമാരായ രാജലക്ഷ്മി,ബിജു,ശിവപ്രസാദ്, ആരോഗ്യ ഭാരതീ കാര്യകർത്താക്കൾ ആയ വേണുഗോപാൽ, ഹരികുമാർ, അരുൺ, ബബലു, വിജയകുമാർ, രാധാകൃഷ്ണൻ, മറ്റു സാമൂഹ്യ സംഘടന നേതാക്കളും, പങ്കെടുത്തു.. ശ്രീ ബാബു കൃതജ്ഞത അർപ്പിച്ചു. ശ്രീമതി സുജയുടെ ശാന്തി മന്ത്രത്തോടു കൂടി യോഗം പര്യവസാനിച്ചു

Leave a Reply

Your email address will not be published. Required fields are marked *