ഡോ. അനിത ഹരിക്ക് പൂവച്ചൽ ഖാദർ പുരസ്‌കാരം1 min read

17/3/23

തിരുവനന്തപുരം :സാഹിത്യ സാംസ്കാരിക രംഗങ്ങളിൽ സജീവ സാനിധ്യവും,അധ്യാപികയും എഴുത്തുകാരിയുമായ ഡോ. അനിത ഹരിക്ക്  നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ പൂവച്ചൽ ഖാദർ സ്മാരകപുരസ്‌കാരം. സാഹിത്യരംഗത്തെ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം നൽകുന്നത് .

മലയാളത്തിലും ഇംഗ്ലീഷിലും കേരള സർവകലാശാലയിൽ നിന്നും ബിരുദാനന്തര ബിരുദം നേടുകയും TTC, BEd, SET, UGC – NET, PHD ഇവ നേടിയെടുത്ത വ്യക്തിത്വമാണ് ഡോ. അനിത ഹരി. 2021-ൽ കേരള സർവകലാശാലയിൽ നിന്നും ‘സ്ത്രീ സ്വത്വബോധം കേരളീയ അനുഷ്ഠാന കലകളിൽ തെരഞ്ഞെടുത്ത കലകളെ ആസ്പദമാക്കി ഒരു പഠനം’ എന്ന വിഷയത്തിലാണ്  ഡോക്ടറേറ്റ് ലഭിച്ചത്.

ആകാശവാണിയിലും ദൂരദർശനിലും സാഹിത്യ പരിപാടികൾ, നാടകങ്ങൾ തുടങ്ങിയവ അവതരിപ്പിച്ചിട്ടുണ്ട്. ആകാശവാണിയിലെ ഡ്രാമ ആർട്ടിസ്റ്റായും വിവിധ ശ്രവ്യ നാടകങ്ങളിലും നാടക പാരായണങ്ങളിലും അഞ്ച് ഹ്രസ്വചിത്രങ്ങളിലും അഭിനേത്രിയായും ടീച്ചർ കഴിവ് തെളിയിച്ചു

തിരുവള്ളുവർ പുരസ്കാരം (2009), മികച്ച പ്രൈമറി അധ്യാപക പുരസ്കാരം (2012) ,സർഗസാഹിതി പുരസ്കാരം (2012) ,സോപാനം സാഹിത്യ പുരസ്കാരം (AK MKS – 2016, തൃശൂർ) തുടങ്ങി നിരവധി പുരസ്കാരങ്ങൾ ടീച്ചറിനെ തേടിയെത്തി.  സർക്കാരിൻ്റെ പാഠപുസ്തക നിർമ്മാണ കമ്മിറ്റിയി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

ഡോ.അനിത ഹരി ഇപ്പോൾ നെടുമങ്ങാട് ഗവ.ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിലെ ഹയർ സെക്കൻ്ററി വിഭാഗം മലയാളം അധ്യാപികയാണ്. അതോടൊപ്പം  സ്കൂളിലെ NSS  പ്രോഗ്രാം ഓഫീസറുമാണ്.

ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ കഥകൾ, കവിതകൾ, പഠന ലേഖനങ്ങൾ, ആസ്വാദനങ്ങൾ തുടങ്ങിയവ എഴുതുന്നു. ദ്രൗപദി, ആഗ്നേയം തുടങ്ങിയ ഓഡിയോ വീഡിയോ സി ഡികളും പുറത്തിറക്കിയിട്ടുണ്ട്.

പ്രവാഹംv(2008- തൂലിക ബുക്സ് ), ഇവിടെയുണ്ടായിരുന്നത് (2012) ( കവിതാ സമാഹാരങ്ങൾ ), ‘ഒരു അധ്യാപികയുടെ അനുഭവ ലോകം ‘ (അധ്യാപന കഥകൾ – 2016)  ‘ജവഹർലാൽ നെഹ്റു ‘( ലഘു ജീവചരിത്രകൃതി) ( 2016-മൈത്രി ബുക്സ് ) തുടങ്ങിയവയാണ് പ്രധാന രചനകൾ.

Leave a Reply

Your email address will not be published. Required fields are marked *