ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം കുറിച്ചു1 min read

മുംബൈ: ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം കുറിച്ചു . സെന്‍സെക്‌സ് 61 പോയന്റ് നേട്ടത്തില്‍ 40911ൽ വ്യാപാരം ആരംഭിച്ചയുടനെ എത്തി . നിഫ്റ്റി 14 പോയന്റ് ഉയര്‍ന്ന് 12057ലുമാണ് വ്യാപാരം പുരോഗമിക്കുന്നത് .ബിഎസ്ഇയിലെ 805 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലായപ്പോൾ 555 കമ്പനികളുടെ ഓഹരികൾ നഷ്‌ടത്തിലുമായി .

സീ എന്റര്‍ടെയന്‍മെന്റ്, ടൈറ്റന്‍ കമ്പനി, ഹീറോ മോട്ടോര്‍കോര്‍പ്, ഐടിസി, റിലയന്‍സ്, ബജാജ് ഓട്ടോ, ടിസിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ്, മാരുതി സുസുകി തുടങ്ങിയ കമ്പനികളുടെ ഓഹരികളാണ് നേട്ടത്തിലായത് .

എന്നാൽ നഷ്‌ടത്തിലായത് ഭാരതി എയര്‍ടെല്‍, സണ്‍ ഫാര്‍മ, ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, കോള്‍ ഇന്ത്യ, ടാറ്റ സ്റ്റീല്‍, ഒഎന്‍ജിസി, ഹിന്‍ഡാല്‍കോ, എച്ച്ഡിഎഫ്‌സി തുടങ്ങിയ ഓഹരികള്‍ ആണ് .

Leave a Reply

Your email address will not be published. Required fields are marked *