ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം കുറിച്ചു1 min read

മുംബൈ: ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം കുറിച്ചു . സെന്‍സെക്‌സ് 147 പോയന്റ് നേട്ടത്തില്‍ 40387ലും നിഫ്റ്റി 39 പോയന്റ് ഉയര്‍ന്ന് 11896ലുമാണ് വ്യാപാരം പുരോഗമിക്കുന്നത് . ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ ഓഹരികള്‍ ആണ് നേട്ടത്തിൽ .

ജിഐസി ഹൗസിങ് ഫിനാന്‍സിന്റെ ഓഹരിവില 2.8 ശതമാനവും ഇന്ത്യബുള്‍സ് ഹൗസിങ് 1.5 ശതമാനവും എസ്ആര്‍ഇഐ ഇന്‍ഫ്ര 3.7 ശതമാനവും പിഎന്‍ബി ഹൗസിങ് 2.3 ശതമാനവും എല്‍ആന്റ്ടി ഹൗസിങ് 2 ശതമാനവും കാന്‍ ഫിന്‍ ഹോം 2 ശതമാനവും എല്‍ഐസി ഹൗസിങ് ഫിനാന്‍സ് 1.8 ശതമാനവും ആയി ഉയരുകയും ചെയ്‌തു . അതേ സമയം എസ്ബിഐയുടെ ഓഹരിവില 1.5 ശതമാനം ആയി താഴുകയും ചെയ്‌തു .ടെക് മഹീന്ദ്ര, ടിസിഎസ്, ഐടിസി, ഇന്‍ഫോസിസ്, ടാറ്റ മോട്ടോഴ്‌സ്, കോള്‍ ഇന്ത്യ, ഐസിഐസിഐ ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയ കമ്പനികളുടെ ഓഹരികളും നേട്ടത്തിലാണ് .

Leave a Reply

Your email address will not be published. Required fields are marked *