മലയാളത്തിലെ ആദ്യത്തെ ട്രഷർ ഹണ്ട് സിനിമയായ ‘സൈമൺ ഡാനിയേൽ’ ഓഗസ്റ്റ് 19ന് തിയേറ്ററുകളിൽ എത്തുന്നു1 min read

27/7/22

വിനീത്കുമാർ,ദിവ്യ പിള്ള എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പികുന്ന ചിത്രമാണിത്. മൈഗ്രെസ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജേഷ് കുര്യാക്കോസ് രചനയും നിർമ്മാണവും നിർവഹിക്കുന്നു. സംവിധാനവും ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നത് സാജൻ ആന്റണിയാണ്. ചിത്രത്തിന്റെ ട്രെയിലർ മെഗാസ്റ്റാർ മമ്മൂട്ടിയാണ് പ്രകാശനം ചെയ്തത്. ‘ജോയിൻ ദി ഹണ്ട് ‘എന്ന ടാഗ് ലൈനോട് കൂടിയാണ് ട്രെയിലർ പുറത്തിറങ്ങിയത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ജസ്റ്റിൻ ജോസ്. വിനായക് ശശികുമാറിന്റെ വരികൾക്ക് വരുൺകൃഷ്ണ സംഗീതം നൽകിയിരിക്കുന്നു.ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് ആൻ അമിയും സച്ചിൻ വാര്യറും ആണ്. എഡിറ്റിംഗ് ദീപു ജോസഫ് നിർവഹിച്ചിരിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ ലിജോ ലൂയിസ്. സൗണ്ട് ഡിസൈനർ രംഗനാഥ്‌ രവി. കലാ സംവിധാനം ഇന്ദുലാൽ കാവീട്. സൗണ്ട് മിക്സിങ് ഫസൽ ബക്കർ. കളറിങ് ലിജു പ്രഭാകർ. കോസ്റ്റ്യൂo & ഹെയർ സ്റ്റൈലിങ് അഖിൽ-സാം & ഷൈജി. മേക്കപ്പ് മഹേഷ് ബാലാജി. ആക്ഷൻ കൊറിയോഗ്രഫി റോബിൻ ടോം. ഓപ്പറേറ്റീവ് ക്യാമറമാൻ നിള ഉത്തമൻ. അസോസിയേറ്റ് ഡയറക്ടേഴ്സ് ജീസ് ജോസ്, ഡോൺ ജോസ്. ഡിസൈൻസ് പാലായ്. പി ആർ ഓ.എം കെ ഷെ ജിൻ.

Leave a Reply

Your email address will not be published.