കൊതുക് ശല്യം നിയന്ത്രിക്കാൻ ലളിതവും പരിസ്ഥിതി സൗഹൃദപരവുമായ മാർഗ്ഗവുമായി ദുബായ് മുനിസിപ്പാലിറ്റി1 min read

ദുബായ് : കൊതുക് ശല്യം നിയന്ത്രിക്കാൻ വളരെ ലളിതവും പരിസ്ഥിതി സൗഹൃദപരവുമായ ഒരു മാർഗ്ഗത്തിന് ദുബായ് മുനിസിപ്പാലിറ്റി പ്രചാരം നൽകുന്നു.

കൊച്ചു കുട്ടികൾക്ക് ഉൾപ്പടെ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന നിരവധിയായ കെമിക്കലുകൾക്കും കൊതുകുതിരികൾക്കും പകരമായി ഈ ലളിതവും ശാസ്ത്രീയവുമായ രീതി അവതരിപ്പിച്ചിരിക്കുന്നത്.

ഉപയോഗം കഴിഞ്ഞ ഒരു പ്ലാസ്റ്റിക് കുപ്പിയുടെ മുകൾഭാഗം മുറിച്ച് ചിത്രത്തിൽ കാണുന്നതുപോലെ പിടിപ്പിച്ചതിന് ശേഷം ഒരു ഗ്ലാസ്സ് ചെറു ചൂടുവെള്ളത്തിൽ 2 സ്പൂൺ പഞ്ചസാരയും ഒരു നുള്ള് യീസ്റ്റും ചേർത്ത് ഒഴിച്ച് വക്കണം. പ്രകാശം കടക്കാത്ത രീതിയിൽ ഒരു പേപ്പർ വച്ച് കുപ്പി പൊതിയുകയും കൂടി ചെയ്താൽ കൊതുക് കെണി തയ്യാർ.

പഞ്ചസാരയും യീസ്റ്റും ചേർന്ന് കഴിയുമ്പോൾ ഉണ്ടാകുന്ന കാർബൺ ഡൈ ഓക്സൈഡും ഇരുട്ടായ സ്ഥലവും കൊതുകകൾ ആകർഷിക്കാൻ കാരണമാകുന്നു.

വീടിന്റെ അകത്ത് ഏതെങ്കില്ലും ഒരു മൂലയിൽ വച്ചാൽ ഈ കെണിയിലേക്ക് കൊതുകുകൾ ആകർഷിക്കപ്പെടുകയും കുപ്പിക്കകത്ത് വച്ച് ചത്തു പോകുകയും ചെയ്യും

Leave a Reply

Your email address will not be published. Required fields are marked *