അവകാശ സംരക്ഷണത്തിനായി ഇവർ തെരുവിലിറങ്ങിയിട്ട് ഇന്ന് 100നാൾ, കണ്ണും കാതും മരവിച്ചവർക്ക് മുന്നിൽ ചങ്കുറപ്പോടെ ഇവർ പറയുന്നു ‘ഞങ്ങൾ ചോദിക്കുന്നത് ഔദാര്യമല്ല … അവകാശമാണ്’…1 min read

തിരുവനന്തപുരം :വാട്ടർ അതോറിറ്റിയിൽ പെൻഷൻ പരിഷ്കരണം നിഷേധിക്കുന്നുവെന്ന് ആരോപിച്ചു കൊണ്ട് വാട്ടർ അതോറിറ്റി പെൻഷനേഴ്സ് കൂട്ടായ്മ നടത്തിവരുന്ന റിലേ സമരം ഇന്ന് 100നാൾ തികയുന്നു. ‘തങ്ങളുടെ സമരം ഔദാര്യത്തിന് വേണ്ടിയല്ല .. അവകാശത്തിന് വേണ്ടിയാണെന്ന് “തീഷ്ണതയോടെ പറയുമ്പോൾ പ്രായം തളർത്താത്ത വിപ്ലവ വീര്യം അവരുടെ കണ്ണുകളിൽ തെളിയുന്നു.

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 01.07.2019 മുതൽ ശമ്പള/പെൻഷൻ പരിഷ്കരണത്തിനു വേണ്ടി നിയമിക്കപ്പെട്ട കമ്മീഷനെ തന്നെ വാട്ടർ അതോറിറ്റിയിലെ ശമ്പള/പെൻഷൻ പരിഷ്കരണ റിപ്പോർട്ടിനായി ചുമതലപ്പെടുത്തുകയും കമ്മീഷൻ റിപ്പോർട്ട് 2021 ജുലായിൽ സർക്കാരിന്റെ സമർപ്പിക്കുകയും ചെയ്തു. റിപ്പോർട്ടിന്മേൽ നടപടി വൈകിയതിനെത്തുടർന്ന് ജീവനക്കാരുടെ നിരന്തര സമരത്തിനൊടുവിൽ 25-10-2022 ശമ്പള പരിഷ്കരണം മാത്രം ഉത്തരവാകുകയും, ശമ്പള പരിഷ്കാരണം മാറ്റിവയ്ക്കപ്പെടുകയും ചെയ്തു.

1986ലെ വാട്ടർ സപ്ലൈ ആൻഡ് സിവറേജ് ആക്റ്റ് പ്രകാരം സർക്കാർ ജീവനക്കാരുടെ സമാനമായ എല്ലാ സേവന വേതന വ്യവസ്ഥകളും വാട്ടർ അതോറിറ്റി ജീവനക്കാർക്കും പെൻഷൻകാർക്കും ബാധകമാണ്. കഴിഞ്ഞ പരിഷ്കരണം വരെ ഈ വ്യവസ്ഥ പാലിക്കപ്പെട്ടു. സർക്കാർ ജീവനക്കാർക്ക് കമ്മീഷൻ റിപ്പോർട്ട് കൊടുത്ത ദിവസങ്ങൾക്കുള്ളിൽ ശമ്പള/ പെൻഷൻ പരിഷ്കരണം ഉത്തരവാക്കിയ സർക്കാർ വാട്ടർ അതോറിറ്റി ജീവനക്കാർക്ക് ഏറെ നാളത്തെ സമരങ്ങൾക്ക് ഒടുവിൽ ശമ്പള പരിഷ്കരണം മാത്രം അനുവദിക്കുകയും പെൻഷൻകാരെ തഴയുകയും ആണ് ചെയ്തത്. വാട്ടർ അതോറിറ്റി നഷ്ടത്തിൽ ആണെന്നും 2/2023ലെ വെള്ളക്കര വർദ്ധനവിലൂടെ അധിക വരുമാനം ലഭിക്കുന്ന മുറക്ക് പെൻഷൻ പരിഷ്കരണം നടപ്പാക്കും എന്നും നിയമസഭയിൽ ഉറപ്പ്  നൽകിയ സർക്കാർ വെള്ള വർദ്ധിപ്പിച്ച് പ്രതിമാസം ശരാശരി 50 ഉണ്ടായിരുന്ന റവന്യൂ വരുമാനം 100 കോടിയിൽ പരമായിട്ടും വാക്കുപാലിക്കാതെ പെൻഷൻ പരിഷ്കരണം നീട്ടിക്കൊണ്ട് പോയ സാഹചര്യത്തിൽ പെൻഷൻ സംഘടനകൾ ഒറ്റയ്ക്കും കൂട്ടായ്മ അതോറിറ്റി ആസ്ഥാനത്ത് കൂട്ടായും ധർണ, സെക്രട്ടറിയേറ്റ് മാർച്ച്, ചതുർദിന സത്യാഗ്രഹ സമരം,ധനകാര്യ മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് പ്രതിഷേധ മാർച്ച് എ ന്നീ നിരന്തര സമരങ്ങൾക്ക് ശേഷം വാട്ടർ അതോറിറ്റിയിലെ പെൻഷൻകാരുടെ കൂട്ടായ്മ 20023 നവംബർ ആറാം തീയതി മുതൽ ജലഭവന് മുന്നിൽ അനിശ്ചിതകാല സമരം ആരംഭിച്ചു. ഇന്നേക്ക് അത് 100  ആം ദിവസം പിന്നിടുകയാണ്.

ഒരു സർവീസ് മേഖലയായ വാട്ടർ അതോറിറ്റി ലാഭനഷ്ടത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കേണ്ട സ്ഥാപനം അല്ല. ഒരു കിലോ ലിറ്റർ ശുദ്ധജലത്തിന് 24 രൂപ ഉത്പാദന ചെലവുള്ളപ്പോൾ 12 രൂപയ്ക്കാണ് വിതരണം ചെയ്യുന്നത്. വെള്ളക്കര നിശ്ചയിക്കുന്നത് സർക്കാർ ആണ്. സർക്കാർ നയത്തിന്റെ ഭാഗമായി പാവപ്പെട്ടവർക്ക് സൗജന്യ ജലവിതരണം വാട്ടർ അതോറിറ്റി നടത്തുന്നു. ഈ സാമ്പത്തിക ബാധ്യതയ്ക്കുള്ള പരിഹാരമായി വർഷംതോറും സംസ്ഥാന ബഡ്ജറ്റിൽ വാട്ടർ അതോറിറ്റിക്ക് ഗ്രാൻഡ് വകയിരുത്തുന്നുണ്ട്. 2022 – 23 ൽ 357 കോടി രൂപ വകയിരുത്തിയതിൽ 160 കോടിയും ഈ സാമ്പത്തിക വർഷം ഇതുവരെ വെറും 44 കോടി മാത്രമാണ് അനുവദിച്ചത്. ഇതു കാരണം പെൻഷനായവരുടെ ആനുകൂല്യങ്ങൾ ആയ കമ്മ്യൂട്ടേഷൻ, ഗ്രാറ്റുവിറ്റി,പിഎഫ് ക്ലോഷ്വർ ടെർമിനൽ സറണ്ടർ എന്നിവ വർഷങ്ങളായി മുടങ്ങിക്കിടക്കുന്നു.

ഇപ്പോൾ വെള്ളക്കര വർദ്ധനവിലൂടെ ലഭിക്കുന്ന അധിക വരുമാനത്തിൽ നിന്നും കെഎസ്ഇബിക്ക് അടയ്ക്കാനുള്ള കുടിശ്ശിക ഇനത്തിൽ പ്രതിമാസം 35 കോടിയോളം അടയ്ക്കണമെന്ന് സമ്മർദം ചെലുത്തുന്നു.ഇക്കാര്യത്തിലുള്ള തീരുമാനത്തിന്റെ പേരിലാണ് ധനകാര്യ മന്ത്രി പെൻഷൻ പരിഷ്കരണ തീരുമാനം നീട്ടിക്കൊണ്ട് പോകുന്നത്. സർക്കാർ വകുപ്പുകളിൽ നിന്നും തദ്ദേശസ്ഥാപനങ്ങളിൽ നിന്നും വാട്ടർ അതോറിറ്റിക്ക് ഭീമമായ വെള്ളക്കരം കുടിശികയായി കിട്ടാനുണ്ട്. ഇത് കിട്ടിയാൽ തന്നെ കെഎസ്ഇബി ക്കുള്ള ബാധ്യത തീർക്കാനാകും. മന്ത്രി തലത്തിലും ഉദ്യോഗസ്ഥ തലത്തിലും പല ചർച്ചകൾ നടന്നിട്ടും ഒരു തീരുമാനവും ഉണ്ടായിട്ടില്ല. ഇക്കാര്യത്തിൽ ഒരക്ഷരം മിണ്ടാതെ വാട്ടർ അതോറിറ്റി കൊടുക്കാനുള്ള തുകയെപ്പറ്റി മാത്രമാണ് മന്ത്രിക്ക് വേവലാതി. പെൻഷൻ പരിഷ്കരണത്തിനായി വരുന്ന അധിക ചെലവ് പ്രതിമാസം 2.47 കോടി രൂപ മാത്രമാണെന്നും ഇത് വാട്ടർ അതോറിറ്റിയുടെ തനത്  ഫണ്ടിൽ നിന്ന് വഹിച്ചു കൊള്ളാമെന്നും അതോറിറ്റി മാനേജ്മെന്റ് സർക്കാരിനെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. ഇല്ലാത്ത നഷ്ട കണക്ക് പറഞ്ഞ് കെഎസ്ഇബിയുടെ ബാധ്യതയുമായി ഒരു ബന്ധമില്ലാത്ത പെൻഷൻ പരിഷ്കരണം തടഞ്ഞു  വെച്ച നടപടിയോടുള്ള പ്രതിഷേധമാണ് 100 ദിവസമായി നടന്നുവരുന്നു.. 101 ദിവസമായ 2024 ഫെബ്രുവരി 14 മുതൽ അനിശ്ചിതകാല റിലേ നിരാഹാര സമരം തുടങ്ങാൻ പെൻഷൻ കൂട്ടായ്മ നിർബന്ധിതരായിരിക്കുന്നുവെന്നാണ് നേതാക്കൾ പറയുന്നത്.

പെൻഷൻ പരിഷ്കരണം എന്ന ന്യായമായ ആവശ്യം സർക്കാരിനോട് അംഗീകരിക്കുന്നതിനും അതുവഴി വയോജനങ്ങളുടെ അനിശ്ചിതകാല സത്യാഗ്രഹം അവസാനിപ്പിക്കുന്നതിനും ആവശ്യമായ ഇടപെടൽ അധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടാകണമെന്നും, പ്രായത്തിന്റെയും, രോഗത്തിന്റെയും അവസ്ഥകളാൽ വിഷമ ഘട്ടത്തിൽ കഴിയുന്ന തങ്ങളെ നിരാഹാരത്തിലേക്ക് തള്ളി വിടരുത് എന്നുമാണ്  ഇവർക്ക് അപേക്ഷിക്കാനുള്ളത്.

വാർത്തകൾക്ക്…
https://chat.whatsapp.com/L8Ycf0Ft9HVCIAd8DHrALU

Leave a Reply

Your email address will not be published. Required fields are marked *