ഇന്ത്യയിൽ പടരുന്നത് തീവ്രവ്യാപന സാധ്യതയുള്ള വൈറസ് ആണെന്ന് ലോകാരോഗ്യ സംഘടനയിലെ ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥൻ1 min read

ഡൽഹി :ഇന്ത്യയില്‍ പടരുന്നത് തീവ്രവ്യാപനശേഷിയുള്ള കൊറോണ വൈറസ് വകഭേദമാണെന്ന് ലോകാരോഗ്യ സംഘടനയുടെ മുഖ്യശാസ്ത്രജ്ഞയായ സൗമ്യാ സ്വാമിനാഥന്‍. ഇരട്ട ജനതികമാറ്റംവന്ന ബി.1.167 വകഭേദമാണ് ഇന്ത്യയില്‍ കണ്ടെത്തിയത്. വാക്‌സിന്‍ നല്‍കുന്ന സംരക്ഷണത്തെപ്പോലും ഇത് മറികടന്നേക്കാമെന്നും സൗമ്യാ സ്വാമിനാഥന്‍ പറയുന്നു.
വാക്‌സിനെടുത്തതുവഴിയോ ഒരിക്കല്‍ കോവിഡ് ബാധയുണ്ടായതുവഴിയോ ശരീരത്തിലുള്ള ആന്റിബോഡികളെ മറികടക്കാന്‍ ജനിതകമാറ്റം ഈ വകഭേദത്തെ സഹായിച്ചിട്ടുണ്ടാകുമെന്ന് സൗമ്യ പറഞ്ഞു.
ഇതുമാത്രമല്ല, അതിവേഗവ്യാപനത്തിനുകാരണം. കോവിഡിനെതിരായ പ്രതിരോധത്തില്‍ ഇന്ത്യ അലംഭാവം കാണിച്ചു. ആളുകള്‍ അടുത്തിടപെടാന്‍ ഇടയാകുന്ന വലിയ കൂട്ടായ്മകള്‍ നടന്നു. കോവിഡ്കാലം കഴിഞ്ഞെന്നുകരുതി പലരം മാസ്‌കിടുന്നതും മറ്റ് സുരക്ഷാനടപടികള്‍ സ്വീകരിക്കുന്നതും കുറച്ചു.

അതാണ് കുറെ മാസങ്ങളില്‍ സംഭവിച്ചത്. സാവധാനം കൂടിവരുന്ന പകര്‍ച്ചവ്യാധിയാണിത്. കുത്തനെ കൂടുംവരെ ഈ പ്രാരംഭസൂചനകള്‍ ശ്രദ്ധിച്ചില്ല. ഈ സമയത്ത് അതിനെ നിയന്ത്രിക്കുക വളരെ കഠിനമാണ്. അപ്പോഴേക്കും വൈറസ് ആയിരക്കണക്കിനുപേരെ ബാധിക്കുകയും തടയാനാവാത്തനിലയില്‍ പെരുകുകയും ചെയ്യുമെന്ന് അവര്‍ പറഞ്ഞു.
വാക്‌സിനേഷന്‍കൊണ്ടുമാത്രം ഇപ്പോഴത്തെ സ്ഥിതിയെ നിയന്ത്രിക്കാനാവില്ലെന്ന് സൗമ്യ പറഞ്ഞു. 130 കോടിയിലേറെ ജനങ്ങളുള്ള രാജ്യത്ത് രണ്ടുശതമാനം പേര്‍ക്കുമാത്രമേ വാക്‌സിന്‍ നല്‍കിയിട്ടുള്ളൂ. രാജ്യത്തെ 7080 ശതമാനംപേരെയും വാക്‌സിനേറ്റ് ചെയ്യാന്‍ മാസങ്ങളോ വര്‍ഷങ്ങളോ എടുക്കും. അത് മനസ്സില്‍വെച്ചുകൊണ്ട് മാസ്‌ക് ധരിക്കലും ആളകലം പാലിക്കലുമുള്‍പ്പെടെ പരീക്ഷിച്ചുവിജയിച്ച നടപടിക്രമങ്ങളെ ആശ്രയിച്ച് രോഗവ്യാപനം കുറയ്ക്കുകയാണുവേണ്ടത്.
വൈറസ് ഇനിയും പടര്‍ന്ന് വീണ്ടും ജനിതകമാറ്റം സംഭവിച്ച് കൂടുതല്‍ തീവ്രമായ വകഭേദങ്ങളുണ്ടായാല്‍ ഇപ്പോഴത്തെ വാക്‌സിനുകള്‍ക്ക് അവയെ പ്രതിരോധിക്കാനാവില്ലെന്ന സ്ഥിതിവരുമെന്ന് സൗമ്യ

 

Leave a Reply

Your email address will not be published. Required fields are marked *