ശ്രീപദ്മനാഭസ്വാമി ക്ഷേത്ര കേസിൽ സർക്കാരിന് തിരിച്ചടി ;ക്ഷേത്രത്തിന്റെ ഭരണം താൽക്കാലിക സമിതിക്ക്, പത്മനാഭ സ്വാമിയുടെ വിജയമെന്ന് രാജകുടുംബം1 min read

തിരുവനന്തപുരം : ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണം താൽക്കാലിക സമിതിക്ക്. ക്ഷേത്രത്തിന്റെ ആചാരപരമായ കാര്യങ്ങളിൽ രാജ കുടുംബത്തിന്റെ അവശം ശരിവെച്ചു സുപ്രീം കോടതി.രാജാവിന്റെ മരണത്തോടെ രാജകുടുംബത്തിന് പിന്തുടർച്ച അവകാശം നഷ്ടപെട്ടെന്ന സർക്കാരിന്റെ വാദം സുപ്രിം കോടതി തള്ളി. ക്ഷേത്രത്തിന്റെ ഭരണം   ജില്ലാ ജഡ്ജിയുടെ അധ്യക്ഷയിൽ താൽക്കാലിയ ഭരണസമിതി തുടരും. പുതിയൊരു കമ്മിറ്റി വരുംവരെ താൽക്കാലിക സമിതി ഭരണം നടത്താം. കവനന്റ് ഒപ്പുവച്ച രാജാവിന്റെ മരണത്തോടെ അവകാശം നഷ്ടമാക്കുന്നില്ലയെന്ന് സുപ്രീം കോടതി ബി നിലവറ തുറക്കുന്നത് ക്ഷേത്ര സമിതിക്ക് തീരുമാനിക്കാം ഭരണസമിതിയിൽ ഹിന്ദുക്കൾ മാത്രമെന്ന് സുപ്രീം കോടതി. അതേസമയം ജസ്റ്റിസുമാരായ യു.യു.ലളിതും ഇന്ദു മൽഹോത്രയും അടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. വിധി പ്രസ്താവം നടത്തിയത് .

പത്മനാഭ സ്വാമികളുടെ വിജയമാണെന്ന് രാജകുടുംബം പ്രതികരിച്ചു. വിധിയെ സ്വാഗതം ചെയ്യുന്നതായും,വിധിക്കെതിരെ  സർക്കാർ അപ്പീലിന് പോകില്ലെന്നും  മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *