കേരള മീഡിയ അക്കാദമിയുടെ മാധ്യമസംഗമം തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ ഉദ്ഘാടനം ചെയ്യും1 min read

തിരുവനന്തപുരം  : കേരള മീഡിയ അക്കാദമി ചെന്നൈയിലെ വിവിധ മലയാളി സംഘടനകളുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ‘മീഡിയ മീറ്റ് 2023′ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ ഉദ്ഘാടനം ചെയ്യും. സെപ്തംബര്‍ 8ന് വൈകുന്നേരം 5.00ന് ചെന്നൈ മലയാളി ക്ലബ് ആഡിറ്റോറിയത്തിലാണ് സമ്മേളനം. പ്രശസ്ത മാധ്യമസാരഥി ബിആര്‍പി ഭാസ്‌കറിന്റെ ‘The Changing Mediascape’ എന്ന പുസ്തകത്തിന്റെ പ്രകാശനവും പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ശശികുമാറിനെ ആസ്പദമാക്കി മീഡിയ അക്കാദമി നിര്‍മ്മിച്ച ഡോക്യുഫിക്ഷന്‍ ‘Unmediated’ന്റെ യുട്യൂബ് ചാനല്‍ പ്രദര്‍ശന ഉദ്ഘാടനവും തമിഴ്‌നാട് മുഖ്യമന്ത്രി നിര്‍വ്വഹിക്കും. കേരളത്തിന്റെ മുന്‍ വിദ്യാഭ്യാസ-സാംസ്‌കാരികമന്ത്രി എം.എ.ബേബി പുസ്തകം ഏറ്റുവാങ്ങും. കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു അധ്യക്ഷനാകും. ആദരണീയ മാധ്യമപ്രവര്‍ത്തകന്‍ എന്‍.റാം, ഐ & പിആര്‍ഡി ഡയറക്ടര്‍ ടി.വി.സുഭാഷ് ഐഎഎസ്, മലയാളമിഷന്‍ തമിഴ്‌നാട് ചെയര്‍മാന്‍ ഡോ.എ.വി.അനൂപ്, ഗോകുലം ഗോപാലന്‍, എന്‍.ആര്‍.പണിക്കര്‍, ശിവദാസന്‍ പിളള, അക്കാദമി സെക്രട്ടറി കെ.ജി.സന്തോഷ് എന്നിവര്‍ സംസാരിക്കും. ഡോ.എ.വി.അനൂപ് ചെയര്‍മാനും ടൈംസ് ഓഫ് ഇന്ത്യ റസിഡന്റ് എഡിറ്റര്‍ അരുണ്‍ റാം ജനറല്‍ കണ്‍വീനറുമായി വിപുലമായ സംഘാടകസമിതി സമ്മേളനം വിജയിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കും.

Leave a Reply

Your email address will not be published. Required fields are marked *