13/4/22
തിരുവനന്തപുരം : താൻ കുരുന്നുകൾക്ക് കൈനീട്ടം നൽകിയതിൽ ചിലർക്ക് അസഹിഷ്ണുതയാണെന്ന് സുരേഷ് ഗോപി എം പി. കൈനീട്ടം കൊടുത്തതിന് വിമർശിച്ചവർ ചൊറിയൻമാക്രികൾ ആണെന്നും സുരേഷ് ഗോപി പരിഹസിച്ചു. ദേവസ്വം കമ്മീഷണറുടെ ഉത്തരവ് രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിലെ ശാന്തിക്കാർക്ക് സുരേഷ് ഗോപി വിഷുക്കൈനീട്ടമായി പണം നൽകിയത് വിവാദമായിരുന്നു.ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് നൽകാൻ ശാന്തിക്കാർ വ്യക്തികളിൽ നിന്ന് പണം വാങ്ങരുതെന്ന് ദേവസ്വം ബോർഡ് ഉത്തരവിറിക്കി.
വിഷുദിനത്തിൽ ക്ഷേത്രദർശനം നടത്തുന്നവർക്ക് നൽകാൻ ഒരു രൂപയുടെ ആയിരം നോട്ടുകളാണ് സുരേഷ്ഗോപി എംപി നൽകിയത്.ജില്ലയുടെ വിവിധയിടങ്ങളിലാണ് സുരേഷ്ഗോപിയുടെ വിഷുക്കൈനീട്ടം പരിപാടി നടന്നത്. ബി ജെ പി ജില്ലാഘടകമായിരുന്നു സംഘാടകർ. വടക്കുംനാഥ ക്ഷേത്രത്തിലെത്തിയ സുരേഷ്ഗോപി മേൽശാന്തിക്ക് പണം നൽകി. ഒരു രൂപയുടെ ആയിരം നോട്ടുകളാണ് നൽകിയത്.വിഷുദിനത്തിൽ കുട്ടികൾക്കും മുതിർന്നവർക്കും കൈനീട്ടം നൽകാൻ ആണ് അദ്ദേഹം പൈസ നൽകിയത്.