റവന്യു ഭൂമി കൈയേറ്റം :മാത്യു കുഴൽനാടൻ MLA ക്കെതിരെ കേസ്1 min read

ഇടുക്കി :മാത്യു കുഴൽനടൻ MLA ക്കെതിരെ ഭൂമി കൈയേറ്റത്തിന് കേസെടുത്ത് റവന്യു വകുപ്പ്.

ചിന്നക്കനാലില്‍ അൻപത്  സെന്റ് പുറമ്പോക്ക് ഭൂമി കൈവശപ്പെടുത്തിയെന്ന് കാണിച്ചാണ് റവന്യൂ വകുപ്പിന്റെ നടപടി.

ഹിയറിംഗിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് റവന്യൂ വകുപ്പ് നോട്ടീസ് നല്‍കിയിട്ടുണ്ട്. ചിന്നക്കനാലിലെ പുറമ്പോക്ക്ഭൂമി ഏറ്റെടുക്കാൻ ജില്ലാ കളക്ടർ ഷീബാ ജോർജ് ഉടുമ്പൻചോല തഹസില്‍ദാർക്ക് നേരത്തെ അനുമതി നല്‍കിയിരുന്നു. ലാൻഡ് റവന്യൂ തഹസീല്‍ദാറുടെ റിപ്പോർട്ടിന് പിന്നാലെയാണ് ഭൂമി ഏറ്റെടുക്കാൻ അനുമതി നല്‍കിയത്.

എം.എല്‍.എയുടെ പേരില്‍ ‘കപ്പിത്താൻസ്” റിസോർട്ട് ഉള്‍പ്പെടെ ഒരേക്കർ 20 സെന്റ് ഭൂമിയാണ് ആധാരത്തിലുള്ളത്. ഇതില്‍ 50 സെന്റ് സർക്കാർ ഭൂമി കൈയേറിയതായി വിജിലൻസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

മിച്ചഭൂമി കേസില്‍ ഉള്‍പ്പെട്ട സ്ഥലമായതിനാല്‍ രജിസ്‌ട്രേഷനോ പോക്കുവരവോ സാദ്ധ്യമല്ലെന്നും ഭൂമി രജിസ്‌ട്രേഷനിലും ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നും വിജിലൻസ് കണ്ടെത്തിയിരുന്നു. റിസോർട്ട് ഭൂമിയില്‍ ആയിരം ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടമുള്ള കാര്യം രജിസ്‌ട്രേഷൻ സമയത്ത് മറച്ചു വച്ചു. ഈ കെട്ടിടത്തിന് 18 ലക്ഷം രൂപ മൂല്യമുണ്ട്. സർക്കാരിന് കിട്ടേണ്ട നികുതി നഷ്ടമായെന്നും വിജിലൻസ് റിപ്പോർട്ടിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *