പ്രിയ വർഗീസിന് ഇരുപത് ദിവസത്തെ അധ്യാപന പരിചയം മാത്രം ; അസോസിയേറ്റ് പ്രൊഫസ്സർക്ക് വേണ്ടത് PhD നേടിയ ശേഷം 8 വർഷത്തെ അധ്യാപന പരിചയം, യോഗ്യത സംബന്ധിച്ച ഹൈക്കോടതിയുടെ മൂന്ന് അംഗബെഞ്ചിന്റെ വിധിപകർപ്പ് രാജ്ഭവനിൽ ഹാജരാക്കി, ഹൈക്കോടതി വിധി ശരിവച്ച് സുപ്രീംകോടതിയും1 min read

22/8/22

തിരുവനന്തപുരം :മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന് സ്വന്തമായുള്ളത് ഇരുപതു ദിവസത്തെ അധ്യാപന പരിചയം മാത്രം.

വിദ്യാഭ്യാസ യോഗ്യതയോ ടൊപ്പം നിശ്ചിത തൊഴിൽ പരിചയവും ആവശ്യമുള്ള തസ്തികകൾക്ക്, യോഗ്യത പരീക്ഷ പാസ്സായതിനു ശേഷമുള്ള തൊഴിൽ പരിചയം മാത്രമേ കണക്കിലെടുക്കാൻ പാടുള്ളുവെന്ന കേരള ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ച് 2014 ൽ വിധി പ്രസ്താവിക്കുകയും സുപ്രീം കോടതി പ്രസ്തുത വിധി ശരി വയ്ക്കുകയും ചെയ്തിട്ടുണ്ട്.

പ്രിയ വർഗീസ് 2019 ലാണ് കണ്ണൂർ സർവ്വകലാശാലയിൽ നിന്നും ഡോക്ടറേറ്റ് ബിരുദം നേടിയത്.തുടർന്ന് രണ്ട് വർഷം കണ്ണൂർ സർവകലാശാലയിൽ സ്റ്റുഡന്റസ് സർവീസ് ഡയറക്ടറായി ഡെപ്യൂട്ടഷനിൽ നിയമിക്കപെട്ടു. (7.8.2019 to 15.6.2021) 2021 ജൂൺ16 ന് തൃശ്ശൂർ കേരളവർമ്മ കോളേജിൽ പുനപ്രവേശിച്ചു. 7.7.2021 മുതൽ സംസ്ഥാന ഭാഷ ഇൻസ്റ്റിറ്റ്യുട്ടിൽ അസിസ്റ്റന്റ് ഡയറക്ടറായി ഡെപ്യൂട്ടേ ഷനിൽ തുടരുന്നു.

കണ്ണൂർ യൂണിവേഴ്സിറ്റി സ്റ്റുഡന്റസ് സർവീസ് ഡയറക്ടർ തസ്തികയും,ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് ഡയറക്ടർ തസ്തികയും അനധ്യാപക തസ്തികകളാണ്.

യൂജിസി ചട്ട പ്രകാരം അസോസിയേറ്റ് പ്രൊഫസ്സറുടെ നേരിട്ടുള്ള നിയമനത്തിന് ഗവേഷണബിരുദവും എട്ടു വർഷത്തെ അധ്യാപന പരിചയവുമാണ് വേണ്ടത്.

2019 ൽ PhD ബിരുദം നേടിയശേഷം
പ്രിയവർഗീസിന് ഇരുപത് ദിവസത്തെ അധ്യാപന പരിചയം മാത്രമാണുള്ളത്.

2021 നവംബർ 12 വരെ അപേക്ഷ സ്വീകരിച്ച്, തൊട്ടടുത്ത ദിവസം വിസി യുടെ പ്രത്യേക നിർദ്ദേശപ്രകാരം അപേക്ഷകളുടെ പ്രാഥമിക പരിശോധന നടത്തി, നവംബർ 18 ന് ഓൺലെയിൻ ഇൻറർവ്യൂവിലൂടെ പ്രിയ വർഗീസിന് ഒന്നാംറാങ്ക് നൽകുകയായിരുന്നു.

പത്ത് പേർ അപേക്ഷകരായു ണ്ടായിരുന്നുവെന്നും . അതിൽ നാലുപേരുടെ ഗവേഷണ ലേഖനങ്ങൾ യുജിസി അംഗീകൃത ഗവേഷണ ജേർണലുകളിൽ പ്രസിദ്ധീകരിച്ചിട്ടില്ലാത്തതിനാൽ പരിശോധന സമിതി പ്രസ്തുത അപേക്ഷകൾ നിരാകരിച്ചതായും സർവകലാശാല അറിയിച്ചിട്ടുണ്ട്.

പ്രിയ വർഗീസ് ഉൾപ്പെടെ ഇൻറർവ്യൂവിന് ക്ഷണിക്കാൻ തയ്യാറാക്കിയ ചുരുക്കപട്ടികയിലെ ആറു പേരിൽ നാലുപേർ ഗവേഷണ ബിരുദം നേടിയ ശേഷം 8 മുതൽ 13 വർഷം വരെ അംഗീകൃത അദ്ധ്യാപന പരിചയമുള്ളവരും നിരവധി ഗവേഷണ പ്രബന്ധങ്ങൾ ദേശീയ-അന്തർദേശീയ ജേർണലുകളിൽ പ്രസി ദ്ധീരിച്ചിട്ടുള്ളവരുമാണ്.

പ്രിയ വർഗീസ് അപേക്ഷയോടൊപ്പം സമർപ്പിച്ച സാക്ഷ്യപത്രത്തിൽ 2012 മാർച്ച് മുതൽ 2021 വരെ ഒൻപത് വർഷം കേരളവർമ്മ കോളേജിലെ അധ്യാപികയാണെന്ന് രേഖപെടുത്തിയിട്ടുണ്ട്. എന്നാൽ മൂന്നുവർഷം
ഗവേഷണത്തിന് ചെലവഴിച്ചതും, രണ്ടുവർഷം കണ്ണൂർ സർവകലാശാലയിൽ ഡെപ്യൂട്ടേഷനിലായിരുന്നതും മറച്ചുവെച്ചാണ് അപേക്ഷ  സമർപ്പിച്ചത്.

ഇൻറർവ്യൂവിൽ പങ്കെടുത്ത ’99 ൽ പിഎച്ച്ഡി ബിരുദം നേടിയ ജോസഫ് സ്കറിയ
(S.B.കോളേജ്, ചങ്ങനാശ്ശേരി),2011ൽ ഗവേഷണ ബിരുദം നേടിയ സി.ഗണേഷ്(മലയാളം യൂണിവേഴ്സിറ്റി),2009ൽ ബിരുദം നേടിയ
ഡി.രജികുമാർ(MES കോളേജ്),2011ൽ ഗവേഷണ ബിരുദം നേടിയ മുഹമ്മദ് റാഫി(മലയാളം യൂണിവേഴ്സിറ്റി )എന്നീ അധ്യാപകരെ പിന്തള്ളിയാണ് 2019 ൽ ഗവേഷണ ബിരുദം നേടിയ, ഇരുപതു ദിവസത്തെ അധ്യാപനപരിചയം മാത്രമുള്ള പ്രിയ വർഗീസിന് ഒന്നാംറാങ്ക് നൽകിയത്.

PhD ബിരുദം നേടിയ ശേഷമുള്ള അധ്യാപന പരിചയം മാത്രമേ പരിഗണിക്കാൻ പാടുള്ളു വെന്ന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ റാങ്ക് പട്ടികയിൽ നിന്നും പ്രിയ വർഗീസിന്റെ പേര് നീക്കംചെയ്യണമെന്ന് ആവശ്യപ്പെട്ട് കോടതി വിധിയുടെ പകർപ്പ്
സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി രാജ്ഭവന് സമർപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *