വിദ്യാർത്ഥികൾ അറിവ് സമ്പാദിക്കണം, അവരവർക്ക് ഇഷ്ടമുള്ള തൊഴിൽ മേഖലകൾ തെരഞ്ഞെടുക്കുകയും വേണം :പ്രതിപക്ഷനേതാവ് വി ഡി സതീശൻ1 min read

1/6/23

തിരുവനന്തപുരം :വിദ്യാർത്ഥികൾ നന്നായി പഠിക്കുകയും, അറിവുകൾ സമ്പാദിക്കുകയും, അവരവർക്ക് ഇഷ്ടമുള്ള തൊഴിലുകൾ നേടിയെടുക്കുകയും ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.

നേമം വിക്ടറി ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

“കാലം ഏറെ മാറി, പണ്ട് കാലങ്ങളിൽ കുട്ടികൾക്ക് ഡോക്ടർ അല്ലെങ്കിൽ എഞ്ചിനീയർ എന്നീ തൊഴിലുകളെ കുറിച്ച് മാത്രമേ അറിയാവൂ, മാതാപിതാക്കൾക്കും തന്റെ കുട്ടി ഒന്നുകിൽ ഡോക്ടർ അല്ലെങ്കിൽ എഞ്ചിനീയർ ആകണമെന്നതായിരുന്നുആഗ്രഹം.

പക്ഷെ ഇന്ന് കാലം വളരെയേറെ പുരോഗമിച്ചു. വ്യത്യസ്ത മേഖലകളിൽ വിവിധ തരം തൊഴിലുകൾ ഇന്ന് കുട്ടികളെ കാത്തിരിക്കുന്നു.

കുട്ടികൾ അവരവർക്കു ഇഷ്ടമുള്ള വിഷയം പഠിക്കുകയും, ജോലി നേടുകയും ചെയ്യണം.ശാസ്ത്രത്തിന്റെ വേഗവും , അത്ഭുതാവഹവുമായ വളർച്ച നാം കാണണം.

അടുത്ത നൂറ്റാണ്ടിൽ മനുഷ്യന്റെ ആയുർദൈർഘ്യം വർധിക്കുമെന്നാണ് ശാസ്ത്രലോകം പറയുന്നത്,റോബിട്ടിക്ക് യുഗമാണ് മനുഷ്യനെ കാത്തിരിക്കുന്നത്.കുട്ടികൾ അറിവ് ആയുധമാക്കണമെന്നും,പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

PTA പ്രസിഡന്റ്‌ പ്രേം കുമാർ അധ്യക്ഷനായിരുന്നു. പ്രധാനധ്യാപിക ആശ എസ് നായർ സ്വാഗത കർമ്മം നിർവഹിച്ചു.മികച്ച പഠനത്തിന് പുറമെ മറ്റ് പ്രവർത്തനങ്ങളിലും സ്കൂൾ നടത്തുന്ന പ്രവർത്തനങ്ങളെ കുറിച്ചും ആശ എസ് നായർ സ്വാഗത പ്രസംഗത്തിൽ പരാമർശിച്ചു.

പഠനത്തിന് പുറമെ  നേമം vghs നടത്തിയ കാരുണ്യ പ്രവർത്തനങ്ങളും സമൂഹത്തിന് മാതൃകയാണെന്ന് ആശംസകൾ അർപ്പിച്ച് സംസാരിച്ച വാർഡ് മെമ്പർ ഇ. വി. വിനോദ് പറഞ്ഞു. അടിയന്തിര ശസ്ത്രക്രിയ ആവശ്യമായി വന്ന വിദ്യാർഥിനിക്കായി ഫണ്ട്‌ സ്വരൂപിക്കാൻ കൈകോർത്ത അദ്ധ്യാപകരേയും സ്കൂൾ മാനേജ്‍മെന്റിന്റെയും പ്രവർത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു.

SSLC ക്ക് മുഴുവൻ വിഷയങ്ങൾക്കും A+വാങ്ങി വിജയിച്ച മിടുക്കികളായ ശ്രീദേവി. P.. G,ശ്രീലക്ഷ്മി. J,സ്നേഹ P. S,പാർവതി. R. S, ശ്രീലക്ഷ്മി. U. M,ശ്രീന S. ശ്രേയ. S,

അഭിനയ A. M,അഭിശ്രീ A. M,അമൃത A. L,അശ്വതി A. R,അമൃത M.S,ദേവി കൃഷ്ണ A. R,ഭദ്ര. K. R.അതുല്യ. P.R, ,ലക്ഷ്മി.S,  നന്ദന,മഞ്ജിമ സോമൻ,റൈഹാന. S,രഞ്ജിനി കൃഷ്ണ,ഐശ്വര്യ U. S.എന്നിവരെയും, NMMS സ്ക്കോളർഷിപ്പ്‌ കരസ്തമാക്കിയ അഭിരാമി. S. അശ്വതി M.S. എന്നിവരെയും പ്രതിപക്ഷ നേതാവ് അനുമോദിച്ചു.

പ്രവേശനോത്സവത്തിന് സാനിധ്യമായി സ്കൂൾ മാനേജർ കെ. വി. ശൈലജ ദേവി, മാനേജ്‌മെന്റ് പ്രതിനിധികൾ,അധ്യാപകർ, അനധ്യാപകർ, PTA അംഗങ്ങൾ, രക്ഷകർത്താക്കൾ തുടങ്ങിയവർ പങ്കെടുത്തു. സ്റ്റാഫ് സെക്രട്ടറി സുജൈത നന്ദി അർപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *