അൽത്താരയിൽ തെളിയുന്ന തിരുഹൃദയം ;ഭക്തി സാന്ദ്രമായ സംഗീത ആൽബം റിലീസ് ചെയ്തു1 min read

തിരുവനന്തപുരം :അൽത്താരയിൽ തെളിയുന്ന ലോക നാഥന്റെ തിരു ഹൃദയത്തെ നോക്കി കേഴുന്ന പഥികന്റെ മാനസിക വ്യഥയുടെ ആവിഷ്കരവുമായി “തിരുഹൃദയം “യൂട്യൂബിൽ റിലീസ് ചെയ്തു. നിരവധി ആൽബങ്ങളിലൂടെ മലയാളി കളുടെ മനസ്സിൽ ഇടം പിടിച്ച ജീൻ മൈക്കിൾ സംഗീതം നൽകിയ ഗാനത്തിന് ഭക്തി സാന്ദ്രവും, ആസ്വാദകന്റെ മനസ്സിനെ കീഴടക്കാൻ കഴിയും വിധം ശക്തവും, ലളിതവും, അർഥയുക്തവുമായ വരികളാൽ സമ്പുഷ്ടമാക്കിയിരിക്കുന്നത് രാധാകൃഷ്ണൻജി  ആണ്. ജനചിന്ത പ്രേം ആലപിച്ച ഗാനത്തിന് ദൃശ്യഭംഗി നൽകിയിരിക്കുന്നതും രാധാകൃഷ്ണൻജി  ആണ്.സായി കൃഷ്ണ,സച്ചിൻ എന്നിവർ പ്രധാന അഭിനേതാക്കളായ” തിരുഹൃദയം” മ്യൂസിക്കൽ ഗുഡ് മീഡിയയുടെ ബാനറിൽ ആണ് ഒരുങ്ങിയത്. എഡിറ്റിംഗ് ഋഷിക് നിർവഹിച്ചിരിക്കുന്നു. ആശയം, ക്യാമറ, സംവിധാനം, ഗാനരചന എന്നീമേഖലയിലും രാധാകൃഷ്ണൻ ജിയുടെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്.

https://youtu.be/KcComAVfPY4

Leave a Reply

Your email address will not be published. Required fields are marked *