നെയ്യാറ്റിൻകരയിലെ വീരസ്മൃതിമണ്ഡപം നവീകരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും : കെ.ആൻസലൻ MLA1 min read

26/7/22

നെയ്യാറ്റിൻകര : ചട്ടമ്പിസ്വാമി ചാരിറ്റബിൾ മിഷൻ്റെ നേതൃത്വത്തിൽ കാർഗ്ഗി വിജയദിനം ആചരിച്ചു.ചട്ടമ്പിസ്വാമി ചാരിറ്റബിൾ മിഷൻ ചെയർമാൻ ഇരുമ്പിൽ വിജയൻ അധ്യക്ഷത വഹിച്ചു.കാർഗ്ഗിൽ യുദ്ധവിജയത്തോടു കൂടിയാണ് യുദ്ധത്തിൽ നമ്മുടെ പട്ടാളക്കാർ പൊരുതി നേടിയ മണ്ണ് ഭാരതം വിട്ടുകൊടുക്കില്ല എന്ന സമീപനം ഭാരതം സ്വീകരിച്ചതെന്നും അത് മുഴുവൻ സൈനികർക്കും ഭാരതിയരും ആത്മവിശ്വാസം നൽകിയെന്നും അദ്ദേഹം പറഞ്ഞു, Kആൻസലൻ വീരസ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തികൊണ്ട് സ്മൃതിദിനാചരണം ഉത്ഘാടനം ചെയ്തു.

സംസ്ഥാന സർക്കാരിൻ്റെ ഭാഗത്ത് നിന്ന് വീരസ്മൃതി മണ്ഡപത്തിൻ്റെ നവീകരണത്തിന് 5 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും നവീകരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് എം എൽ എ പറഞ്ഞു.
മിഷൻ സംസ്ഥാന ഭാരവാഹികളായ തിരുമംഗലം സന്തോഷ്, അഡ്വ.രജ്ഞിത് ചന്ദ്രൻ ,ബിനു മരുതത്തൂർ, കെ.കെ.ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു. എക്സ് സർവ്വീസ് ലീഗ് ഭാരവാഹികളായ ഭുവനചന്ദ്രൻ നായർ, ശിവപ്രസാദ്, നെല്ലിമൂട് അനന്ദു, ബാലചന്ദ്രൻ നായർ എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *