ആഡംബര ബസുകൾക്ക് പെർമിറ്റ്‌ നിർബന്ധമാക്കേണ്ടെന്ന് കേന്ദ്ര സർക്കാർ :എതിർക്കുമെന്ന് സംസ്ഥാന സർക്കാർ1 min read

ഡൽഹി :ആഡംബര ബസ്സുകൾക്ക് ഇനി പെർമറ്റില്ലാതെ ഓടാം. ഇതിനായി കേന്ദ്ര മോട്ടോർ വാഹന നിയമം ഭേദഗതി ചെയ്യാൻ തീരുമാനം. ഇതിനുള്ള കരട് പ്രസിദ്ധീകരിച്ചു. 22 സീറ്റിൽ കൂടുതലുള്ള ലക്ഷ്വറി എ.സി ബസ്സുകൾക്ക് സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ റൂട്ട് ബസ്സായി ഓടാനാകും. കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള പൊതുമേഖലാ ട്രാൻസ്പോർട്ട് കോർപ്പറേഷനുകൾക്ക് ഭീഷണിയാകുന്ന നീക്കത്തെ സംസ്ഥാന സർക്കാർ എതിർക്കുമെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. നാളെ ( ബുധനാഴ്ച ) ചേരുന്ന മന്ത്രിസഭാ യോഗത്തിന് ശേഷം ഇക്കാര്യം ചർച്ച ചെയ്യാനായി പ്രത്യേക യോഗം ചേരും.

Leave a Reply

Your email address will not be published. Required fields are marked *