തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അവയവ മാറ്റ ശാസ്ത്രക്രിയ വൈകി രോഗി മരിച്ച സംഭവത്തിൽ വകുപ്പിന്ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്1 min read

12/8/22

തിരുവനന്തപുരം :തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അവയവമാറ്റ ശസ്ത്രക്രിയ വൈകി രോഗി മരിച്ച സംഭവത്തിൽ വകുപ്പിന് ഗുരുതര മായ വീഴ്ച സംഭവിച്ചെന്ന് റിപ്പോർട്ട്.

നെഫ്രോളജി മേധാവി അനുമതിയില്ലാതെ ശസ്ത്രക്രിയയില്‍ നിന്നും വിട്ടുനിന്നു എന്നും ചുമതലകള്‍ നിര്‍വ്വഹിച്ചില്ലെന്നും ശസ്ത്രക്രിയയ്ക്കുള്ള നിര്‍ദ്ദേശം നല്‍കിയില്ലെന്നുമാണ് റിപ്പോര്‍ട്ട്. വീഴ്ചവരുത്തിയവര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് ശുപാര്‍ശയുണ്ട്.

സംഭവത്തില്‍ നെഫ്രോളജി വിഭാഗം മേധാവിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ട്. അവയവകൈമാറ്റ ഏജന്‍സിക്കും ഏകോപനത്തില്‍ വീഴ്ച സംഭവിച്ചിട്ടുണ്ട്. അതുകൊണ്ട് നെഫ്രോളജി വിഭാഗം മേധാവിക്കെതിരേയും ട്രാന്‍സ്പ്ലാന്റിങ് ഏജന്‍സിയുടെ രണ്ട് ജീവനക്കാര്‍ക്കെതിരേയും അച്ചടക്ക നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ആശാതോമസ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

നാല് മണിക്കൂറോളമാണ് ശസ്ത്രക്രിയ വൈകിയത്. എന്നാല്‍ രോഗിയുടെ മരണത്തിന് കാരണമായത് ഈ കാലതാമസമാണ് എന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഏകോപനത്തിന്റെ പിഴവിലാണ് ഇവര്‍ക്കെതിരെ ഇപ്പോള്‍ നടപടിക്ക് ശുപാര്‍ശ ചെയ്തിരിക്കുന്നത്.

ഏജന്‍സിയിലെ രണ്ട് ജീവനക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് അവയവം എത്തിക്കുമ്ബോള്‍ അത് സ്വീകരിക്കാന്‍ ആരും ഉണ്ടായിരുന്നില്ല. ഇത് അനുമതിയില്ലാതെയുള്ള വിട്ടു നില്‍ക്കലായാണ് കണ്ടെത്തല്‍. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ നെഫ്രോളജി, യൂറോളജി വിഭാഗം മേധാവിമാരെ സസ്പെന്‍ഡ് ചെയ്തിരുന്നു. പിന്നീട് ഇവരെ രണ്ടു പേരെയും തിരിച്ചെടുത്തു. എന്നാല്‍ നെഫ്രോളജി വിഭാഗം മേധാവിക്കെതിരെ ഗുരുതരമായ അച്ചടക്ക ലംഘനം ഉള്ളതുകൊണ്ട് അച്ചടക്ക നടപടികളുമായി മുന്നോട്ടു പോകണമെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

വിശദമായ റിപ്പോർട്ട് ലഭിച്ച ശേഷം നടപടി യെടുക്കുമെന്ന്ആരോഗ്യമന്ത്രി വീണാജോർജ് നേരത്തെ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *