ജീവശാസ്ത്രത്തിൽ ഉയർന്ന കരിയർ ആഗ്രഹിക്കുന്നവർക്ക് മികച്ച പഠന,തൊഴിൽ മേഖലകൾ തുറന്നു നൽകുന്ന തിരുവനന്തപുരം നാഷണൽ കോളേജിലെ ബി. എസ്. സി ബോട്ടണി & ബയോടെക്‌നോളജി കോഴ്സ്1 min read

2/8/22

തിരുവനന്തപുരം: നാഷണൽ കോളേജിൽ ജീവശാസ്ത്രത്തിന്റെ നൂതനമേഖലയും അടിസ്ഥാനമേഖലയും സംയോജിപ്പിച്ചു കൊണ്ട് 2005 മുതൽ നടന്നുവരുന്ന കോഴ്സാണ് ബി. എസ്. സി ബോട്ടണി & ബയോടെക്‌നോളജി. ജീവശാസ്ത്രത്തിലെ തൊഴിൽ സാധ്യത വർദ്ധിപ്പിക്കുന്ന ബയോടെക്‌നോളജിയോടൊപ്പം അടിസ്ഥാന ശാസ്ത്ര വിഷയങ്ങളായ ബോട്ടണിയിലും സുവോളജിയിലും പഠന മേന്മ ഉറപ്പാകുന്ന കോഴ്സ് സംവിധാനമാണ് ബി. എസ്. സി ബോട്ടണി & ബയോടെക്‌നോളജി.

ഡബിൾ മെയിൻ കോഴ്സായ ബി. എസ്. സി ബോട്ടണി & ബയോടെക്‌നോളജി എന്ന അപൂർവമായ ഈ കോഴ്സ് ജീവശാസ്ത്രത്തിൽ ഉന്നത ജീവിതവിജയം കരസ്ഥമാക്കാനാഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് മികച്ച അവസരങ്ങളാണ് തുറന്നിടുന്നത്.

വിശാലമായ ലാബ് സംവിധാനങ്ങളോടുകൂടി നടക്കുന്ന കോഴ്സിനു കൂളിംഗ് സെന്ററിഫ്യൂജ്, ലാമിനാർ എയർഫ്ലോ, ജൽ ഇലക്ട്രോഫോറെസിസ്, ഇൻക്യൂബേറ്റർ, ഹോട്ട് എയർ അവൻ തുടങ്ങി നൂതന സാങ്കേതിക വിദ്യയായ ടിഷ്യുകൾചർ ലാബ് ഉൾപ്പെടെയുള്ള വിപുലമായ ബയോടെക്‌നോളജി ലാബ് സംവിധാനമാണ് വിദ്യാർഥികൾക്കായി ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമേ ബോട്ടണി ലാബ്, ബയോകെമിസ്ട്രി ലാബ്, മൈക്രോബയോളജി ലാബ്, സുവോളജി ലാബ് തുടങ്ങി സമാനതകളില്ലാത്ത സംവിധാനമാണ് നാഷണൽ കോളേജിൽ ഒരുക്കിയിരിക്കുന്നത്.

ഈ കോഴ്സ് പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് എം എസ് സി ബയോടെക്നോളജി, എം എസ് സി ബോട്ടണി തുടങ്ങിയ അപ്ലൈഡ് സയൻസ് വിഷയങ്ങളിലും മാസ്റ്റർ ഡിഗ്രി ചെയ്യാവുന്നതാണ്. അതുപോലെ പുതിയ പഠനമേഖലകളായ നാനോ സയൻസ്, ഫോറൻസിക് സയൻസ്, ഫുഡ് സയൻസ് എയ്റോബയോളജി തുടങ്ങിയ വിഷയങ്ങൾ തിരഞ്ഞെടുത്തുപഠിക്കുവാനും വളരെ എളുപ്പത്തിൽ സാധിക്കുന്നു

വിദ്യാർത്ഥികളെ ജീവശാസ്ത്രത്തിൽ ഒരു സംരംഭകനാക്കാനുതകുന്നതരത്തിൽ അവസാന വർഷ വിദ്യാർത്ഥികൾക്ക് അക്കാദമിക പഠനത്തിന് പുറമേ ഫിനിഷിങ് സ്കൂൾ സംവിധാനത്തിൽ ടിഷ്യു കൾച്ചർ സസ്യങ്ങളുടെ ഉല്പാദനം, കൂൺ കൃഷി തുടങ്ങിയവയിൽ ട്രെയിനിങ്ങും നൽകി വരുന്നു. കോഴ്സിന്റെ ഭാഗമായി പഠനയാത്രയോടൊപ്പം വൈവിധ്യങ്ങളായ സസ്യങ്ങളെ ശേഖരിക്കുകയും അതിനെ ശാസ്ത്രീയമായി സൂക്ഷിക്കുകയും ചെയ്യുന്ന ഹെർബേറിയം ഈ കോഴ്സിന്റെ പ്രത്യേകതയാണ്.

നാച്വറൽ സയൻസിൽ അധ്യാപകരാകുവാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ബി എഡിനു ചേരാൻ ബി. എസ്. സി ബോട്ടണി & ബയോടെക്‌നോളജി കോഴ്സിനുശേഷം സാധിക്കും.

നാഷനൽ കോളേജിൽ ബി. എസ്. സി ബോട്ടണി & ബയോടെക്‌നോളജി കോഴ്സ് പൂർത്തിയാക്കിയ മുഴുവൻ വിദ്യാർഥികളും ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളായ യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെന്റുകളിലും ഇന്ത്യയിലെ തന്നെ യൂണിവേഴ്സിറ്റികളിൽ നാലാം സ്ഥാനത്തുള്ള ‘അമൃത സെന്റർ ഫോർ ബയോടെക്നോളജി’, VIT വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി തുടങ്ങിയ സ്ഥാപനങ്ങളിലും തുടർപഠനം നടത്തുന്നു.

ഇന്ത്യയിൽ തന്നെ മികച്ച സ്ഥാപനങ്ങളിൽ ഗവേഷകരായി മാറാവാനും വിദ്യാർത്ഥികളുടെ ഗവേഷണ താല്പര്യങ്ങൾ വർദ്ധിച്ച് തുടർപഠനത്തിൽ മികവ് പുലർത്താനുമുതകുന്നതരത്തിൽ Mphil അല്ലെങ്കിൽ PhD കാർ മാത്രം ചെയ്തുവരുന്ന പ്രൊജക്റ്റ്‌, പേപ്പർ പബ്ലിഷിങ് തുടങ്ങിയ മേൽത്തരം പഠന പ്രക്രിയകൾ ബയോടെക്‌നോളജി വിഭാഗം തലവനായ ശ്രീ ഷബീർ അഹമ്മദിന്റെ നേതൃത്വത്തിൽ വിദഗ്ധ സേവനം വിദ്യാർത്ഥികൾക്ക് ലഭിച്ചു വരുന്നു. ഈ വർഷം മൂന്ന് വിദ്യാർഥിനികൾ അവരുടെ താല്പര്യപ്രകാരം പ്രൊജക്റ്റ്‌ പൂർത്തിയാക്കുകയും പേപ്പർ ആയി പബ്ലിഷിങ് ചെയ്യാൻ സമർപ്പിക്കുകയും ചെയ്തു.

ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കിയ നാഷണൽ കോളേജിലെ വിദ്യാർത്ഥികൾ ഇന്ത്യയിലെ തന്നെ പ്രമുഖമായ ബയോടെക് കമ്പനിയായ BIOCON, GENEI, IQVIA, INTAS, തുടങ്ങിയ ഫാർമസ്യൂട്ടിക്കൽ കമ്പനികളിലും അബുദാബി ഇന്റർനാഷണൽ എയർപോർട്ടിൽ എൻവയോൺമെന്റ് എൻജിനീയർ, കേന്ദ്ര സർക്കാർ സ്ഥാപനങ്ങളായ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി, CTCRI(സെൻട്രൽ ടൂബർ ക്രോപ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, NIIST (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻ്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി) TBGRI (ജവഹർലാൽ നെഹ്രു ട്രോപ്പിക്കൽ ബൊട്ടാണിക്ക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്) തുടങ്ങിയ ഗവേഷണ കേന്ദ്രങ്ങളിലും തൊഴിൽ ചെയ്തുവരുന്നു.

നാഷണൽ കോളേജിൽ നടന്നുവരുന്ന
BSc Biochemistry & Industrial Microbiology, BSc Botany, BSc Computer Science, BSc Electronics, BSc Physics with Computer Application, BCom (Elective-Computer Application), BCom Commerce & Tax Procedure & Practice, BA English & Communicative English, BBA, BSW, BCA തുടങ്ങിയ U G കോഴ്സുകളും MSc Biochemistry, MSc Electronics Literatur, M.Com (Finance & Accounting), MA English (Language & Literature), MSW** തുടങ്ങിയ P G കോഴ്സുകളും വിദ്യാർത്ഥികൾക്ക് മികച്ച പഠനതൊഴിൽ മേഖലകളാണ് തുറന്നിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *