തൃശൂര്‍: ഇടത്-വലത് മുന്നണികള്‍ കേരളത്തില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൂര്‍ത്തിയാക്കിയെങ്കിലും എന്‍ഡിഎയില്‍ ഇതുവരെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൂര്‍ണ്ണമായിട്ടില്ല. പത്തനംതിട്ട ഒഴികേയുള്ള 13 സീറ്റുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.
എന്നാല്‍ ഏറെനാള്‍ നീണ്ടു നിന്ന ചര്‍ച്ചകള്‍ക്ക് ശേഷം നേടിയെടുത്ത തൃശൂരിലടക്കം ഒരു സീറ്റിലും ബിഡിജെഎസ് ഇതുവരെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. തൃശ്ശൂരില്‍ തുഷാര്‍ തന്നെ മത്സരിക്കണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്. ഇതടക്കം മൂന്ന് സീറ്റുകളാണ് കേരളത്തില്‍ ബിജെപി പ്രധാനമായും ലക്ഷ്യമിടുന്നത്.