യുഡിഫ് കുണ്ടറ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ പി സി വിഷ്ണുനാഥ് എംഎൽഎ ഉദ്ഘാടനം ചെയ്തു1 min read

കൊല്ലം :

ഉന്നയിക്കാനാവാത്ത സുതാര്യമായ വ്യക്തിത്വമാണ് പ്രേമചന്ദ്രനെന്ന് പി സി വിഷ്ണുനാഥ്‌.അദ്ദേഹത്തിന് നാടെങ്ങും ലഭിക്കുന്ന സ്വീകരണങ്ങള്‍ കണ്ട് സിപിഐ(എം) ഉം ബിജെപിയും വിരളി പൂണ്ടിരിക്കുകയാണ്. ഹാട്രിക് വിജയത്തിനുവേണ്ടി എന്‍.കെ. പ്രേമചന്ദ്രനെ കൊല്ലം പാര്‍ലമെന്‍റ്

ഉന്നയിക്കാനാവാത്ത സുതാര്യമായ വ്യക്തിത്വമാണ് പ്രേമചന്ദ്രന്‍. അദ്ദേഹത്തിന് നാടെങ്ങും ലഭിക്കുന്ന സ്വീകരണങ്ങള്‍ കണ്ട് സിപിഐ(എം) ഉം ബിജെപിയും വിരളി പൂണ്ടിരിക്കുകയാണ്. ഹാട്രിക് വിജയത്തിനുവേണ്ടി എന്‍.കെ. പ്രേമചന്ദ്രനെ കൊല്ലം പാര്‍ലമെന്‍റ് മണ്ഡലം ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ്. കുണ്ടറ നിയോജകമണ്ഡലം ചെയര്‍മാന്‍ കുരീപ്പള്ളി സലിം അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുല്‍ മാങ്കുട്ടത്തില്‍ മുഖ്യപ്രഭാഷണം നടത്തി. യു.ഡി.എഫ്. കൊല്ലം പാര്‍ലമെന്‍റ് മണ്ഡലം സ്ഥാനാര്‍ത്ഥി എന്‍.കെ. പ്രേമചന്ദ്രന്‍, ഡിസിസി പ്രസിഡന്‍റ് രാജേന്ദ്രപ്രസാദ്, യു.ഡി.എഫ്. കൊല്ലം ജില്ലാ ചെയര്‍മാന്‍ കെ.സി. രാജന്‍, യു.ഡി.എഫ്. തെരഞ്ഞെടുപ്പ് കമ്മറ്റി ചെയര്‍മാന്‍ കെ.പി.സി.സി. ജനറല്‍ സെക്രട്ടറി എം. എം. നസീര്‍, മുന്‍ എം.എല്‍.എ. എ.എ.അസീസ്, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്‍റ് നൗഷാദ് യൂനുസ്, കെ.പി.സി.സി. സെക്രട്ടറി സൂരജ് രവി, ആര്‍.എസ്.പി. ജില്ലാ സെക്രട്ടറി കെ. എസ്. വേണുഗോപാല്‍, മുന്‍ ഡി.സി.സി. പ്രസിഡന്‍റ് എന്‍ അഴകേശന്‍, കേരള കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്‍റ് കുളത്തൂര്‍ രവി, സി.എം.പി. കുണ്ടറ നിയോജകമണ്ഡലം പ്രസിഡന്‍റ് ഡി.സി.കുംമ്പകാടന്‍, യുഡിഎഫ് നിയോജകമണ്ഡലം കൺവീനര്‍ വേണുഗോപാല്‍, ടി. സി. വിജയന്‍, റാം മോഹന്‍, ആന്‍റണി ജോസ്, കെ ആര്‍ വി സഹജന്‍, കായിക്കര നവാബ്, സുല്‍ഫിക്കര്‍ സലാം, ഷരീഫ് ചന്ദനത്തോപ്പ്, രാജു. ഡി. പണിക്കര്‍, എ. എല്‍. നിസാം തുടങ്ങിയവര്‍ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *