ഉമ തോമസ് സത്യപ്രതിജ്ഞ ചെയ്തു1 min read

15/6/22

തിരുവനന്തപുരം :തൃക്കാക്കര എം എൽ എ ആയി ഉമ തോമസ് സത്യപ്രതിജ്ഞ ചെയ്‌തു. ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്‌തു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.  നിയമസഭാ സെക്രട്ടറി കവിത ഉണ്ണിത്താനാണ് സത്യപ്രതിജ്ഞയ്ക്കായി ക്ഷണിച്ചത്.

രാവിലെ 11.30 ന് സ്പീക്കർ എം.ബി രാജേഷിന്റെ ചേംബറിലായിരുന്നു സത്യപ്രതിജ്ഞ.പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ,ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ യു.ഡി.എഫ് നേതാക്കൾ പൂച്ചെണ്ട് നൽകി ഉമോ തോമസിനെ അഭിനന്ദനം അറിയിച്ചു. ഈ മാസം 27 മുതൽ ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തിൽ ഉമാതോമസ് പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *