SFI നേതാവ് പി. എം. ആർഷോക്ക് ഒന്നാം സെമസ്റ്ററിൽ 100 മാർക്ക്‌ ;രണ്ടാം സെമസ്റ്ററിൽ സംപൂജ്യം,’മഹാരാജാസി’ലെ അഞ്ച് വർഷത്തെ പരീക്ഷ നടത്തിപ്പ് അന്വേഷിക്കണമെന്ന് ഗവർണർക്ക് നിവേദനം നൽകി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി1 min read

15/6/23

തിരുവനന്തപുരം :എസ് എഫ് ഐ നേതാവ് പി.എം ആർഷോ ബിരുദ പരീക്ഷയിൽ ഒന്നാം സെമസ്റ്ററിൽ നൂറിൽ നൂറുമാർക്കും നേടിയെങ്കിൽ അത് രണ്ടാം സെമസ്റ്ററിലാ യപ്പോൾ ‘സംപൂജ്യ’മായി

സ്വയംഭരണ സ്ഥാപനമായ
എറണാകുളം മഹാരാജാസ് കോളേജിൽ അഞ്ച് വർഷത്തെ ഇന്റഗ്രേറ്റഡ് ആർക്കിയോളജി എന്ന വിഷയത്തിലാണ് ആർഷോ പഠനം തുടരുന്നത്.

ഒന്നാം സെമസ്റ്ററിൽ ഒരു വിഷയത്തിന് നൂറിൽ നൂറുമാർക്കും മറ്റ് വിഷയങ്ങൾക്ക് എ ഗ്രേഡും ബി പ്ലസുമാണ് ലഭിച്ചിട്ടുള്ളത്. 100 മാർക്ക്‌ കിട്ടിയ ഒരു വിഷയത്തിന് Out Standing Grade എന്ന് സൂചിപ്പിക്കുന്ന ‘S’ വും ആർഷോയുടെ മാർക്ക്‌ ലിസ്റ്റിൽ രേഖപെടുത്തിയിട്ടുണ്ട്.

രണ്ടാം സെമസ്റ്ററിന്റെ ഇന്റെണൽ പരീക്ഷകൾക്ക് മുഴുവൻ മാർക്കായ 20 വരെ ലഭിച്ച നേതാവിനാണ് എഴുത്ത് പരീക്ഷയിൽ പൂജ്യം മാർക്കായത്. മാർക്ക്‌ ലിസ്റ്റിൽ ഒരു വിഷയത്തിന് absent രേഖപെടുത്തിയിട്ടുണ്ട്.

ഒരു വധശ്രമകേസിനെ തുടർന്ന് തടവിലായ തനിക്ക് സെമസ്റ്റർ പരീക്ഷ എഴുതണമെന്ന ആർഷോയുടെ അപേക്ഷ പരിഗണിച്ച ഹൈക്കോടതി കർശന വ്യവസ്ഥകൾക്ക് വിധേയമായി രണ്ടാം സെമസ്റ്റർ പരീക്ഷ എഴുതുന്നതിന് പരോൾ അനുവദിക്കുകയായിരുന്നു.

NIC യുടെ സോഫ്റ്റ്‌വെയറിന്റെ തകരാർ കാരണം, എഴുതാത്ത മൂന്നാം സെമസ്റ്റർ പരീക്ഷയ്ക്ക് പൂജ്യം മാർക്ക് രേഖപെടുത്തി, തന്നെ പാസ്സാക്കിയതായി ആർഷോ പോലീസിൽ പരാതി പെട്ടിരിക്കുമ്പോഴാണ്
രണ്ടാം സെമസ്റ്ററിൽ എല്ലാവിഷയങ്ങൾക്കും പൂജ്യം മാർക്ക് വാങ്ങിയ നേതാവ് ആദ്യ സെമസ്റ്റർ പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയതിലെ ദുരൂഹത പരിശോധിക്കണമെന്ന പരാതി ഉയർന്നിരിക്കുന്നത്.

പഠിപ്പിക്കുന്ന അധ്യാപകർ തന്നെയാണ് വിദ്യാർഥിയുടെ ഹാജർ, ക്ലാസ്സ്‌ മുറിയിലെ പ്രകടനം എന്നിവ വിലയിരുത്തി ഇന്റെണൽ മാർക്കുകൾ നിശ്ചയിക്കുന്നത്. ഓരോ വിഷയത്തിലും എഴുത്തു പരീക്ഷയുടെ 80 മാർക്കിനൊപ്പം അധ്യാപകർ നൽകുന്ന ഇൻന്റെണൽ മാർക്ക്‌ കൂടി ചേർത്താണ് ഓരോ വിഷയത്തിന്റെയും മൊത്തം മാർക്ക്‌
നിശ്ചയിക്കുന്നത്.

ആട്ടോണമസ് പദവിയുള്ള മഹാരാജാസ് കോളേജിലെ പരീക്ഷ നടത്തിപ്പും മാർക്ക്ലിസ്റ്റ് തയ്യാറാക്കലും സംബന്ധിച്ച് വ്യാപകമായ പരാതികൾ ഉയർന്നിരിക്കുന്ന സാഹചര്യത്തിൽ, കഴിഞ്ഞ അഞ്ച് വർഷത്തെ എല്ലാ പരീക്ഷാഫലങ്ങളും പരിശോധിക്കാൻ എംജി സർവകലാശാല വൈസ് ചാൻസലർക്ക് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി.

Leave a Reply

Your email address will not be published. Required fields are marked *