ആദ്യ പന്തിൽ തന്നെ സിക്സർ ;20വർഷങ്ങൾക്ക് ശേഷം ബാറ്റെടുത്തപ്പോഴും പ്രതിഭയുടെ മികവിന് മാറ്റമില്ലാതെ ബിനു ഐ പി ആരോഗ്യ മേഖലയിൽ മാത്രമല്ല കായിക മേഖലയിലും മികവ് തെളിയിച്ച് ഹെൽത്ത് ബ്രോ.1 min read

തിരുവനന്തപുരം :നേരിട്ട ആദ്യ പന്തിൽ തന്നെ സിക്സർ പായിച്ച് ഹെൽത്ത് ബ്രോ. യൂണിവേഴ്സിറ്റി കോളേജിലെ പൂർവ വിദ്യാർത്ഥി കൂട്ടായ്മയായ യൂണിവേഴ്സിറ്റി ഫ്രണ്ട്‌സ് സംഘടിപ്പിച്ച  ക്രിക്കറ്റ്‌ കാർണിവൽ സീസൺ 1ലാണ് തിരുവനന്തപുരത്തിന്റെ ‘ഹെൽത്ത് ബ്രോ’ ആയ ബിനു ഐ പി യുടെ പ്രകടനം. 20വർഷങ്ങൾക്ക് ശേഷം ബാറ്റ് കൈയിലെടുത്തപ്പോൾ ഒരു പതർച്ചയും മുഖത്ത് ഉണ്ടായിരുന്നില്ല. ‘UNIVERSITY COMRADE’ടീമിനായാണ്  ഐ പി  ബാറ്റെടുത്തത്. ഇന്നിങ്സിൽ മൂന്നാമനായി ഇറങ്ങിയ ഐ പി ആദ്യ പന്തിൽ സിക്സർ നേടിയപ്പോൾ കാണികളുടെ മനസ്സിൽ ആയിരം സിക്സറുകൾ മിന്നിമാഞ്ഞു.

ആർപ്പുവിളികളോടെ  കാണികൾ ഹെൽത്ത് ബ്രോയുടെ ഓരോ റൺസിനുംവരവേൽപ് നൽകി.കുട്ടിക്രിക്കറ്റിന്റെ ആവേശം. കാണികൾക്ക് പകർന്നുനൽകി, കളിക്കളത്തിൽ നിറഞ്ഞാടിയ ഐ പി യുടെ ടീം COMRADE സെമി ഫൈനൽ വരെ എത്തി. എങ്കിലും യൂണിവേഴ്സിറ്റി ഫ്രണ്ട്‌സ് ക്രിക്കറ്റ്‌ കാർണിവൽ സീസൺ 1ന്റെ ആവേശവും, പ്രചോദനവുമായിരുന്നു ഹെൽത്ത് ബ്രോ എന്നതിൽ സംശയം ഇല്ല.

നിറഞ്ഞ സദസിൽ ഉത്‌ഘാടകനായി നിന്ന ഐ പി കളിക്കളത്തിന് ആവേശം പ്രധാനം ചെയ്തതായി യൂണിവേഴ്സിറ്റി ഫ്രണ്ട്‌സ് പറഞ്ഞു. നഗരസഭയിലെ ആരോഗ്യകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ആയ ഐ പി ക്ക്  പ്രവർത്തങ്ങളുടെ മികവിന്റെ അടിസ്ഥാനത്തിലാണ് ഹെൽത്ത് ബ്രോ എന്ന വിളിപ്പേര് ഉണ്ടായത്.

തിരുവനന്തപുരത്തെ ജനങ്ങൾക്ക് നല്ല ഭക്ഷണം ഹോട്ടലുകൾ ഉറപ്പുനല്കണമെന്ന് ഐ പി ആഗ്രഹിക്കുന്നു. ആരോഗ്യ മേഖലയിലെ ഇടപെടലുകൾക്ക് യൂണിവേഴ്സിറ്റി ഫ്രണ്ട്‌സിന്റെ സ്നേഹോപഹാരവും ഏറ്റുവാങ്ങിയാണ് ഹെൽത്ത് ബ്രോ സ്റ്റേഡിയം വിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *