‘സൗഹൃദകൂട്ടായ്മയിലൂടെ സമൂഹ്യതിൻമ്മയ്‌ക്കെതിരെ പോരാട്ടം’;യൂണിവേഴ്സിറ്റി ഫ്രണ്ട്‌സ്’ SAY NO TO DRUGS’ക്യാമ്പയിൻ സാമൂഹിക പരിവർത്തനത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്നു.1 min read

തിരുവനന്തപുരം:’സൗഹൃദകൂട്ടായ്മയിലൂടെ സമൂഹ്യതിൻമ്മയ്‌ക്കെതിരെ പോരാട്ടം’;യൂണിവേഴ്സിറ്റി ഫ്രണ്ട്‌സ്’ SAY NO TO DRUGS’ക്യാമ്പയിൻ സാമൂഹിക പരിവർത്തനത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്നു.

ഈ കൂട്ടായ്മ രൂപം കൊണ്ടതുമുതൽ സമൂഹത്തിലെ ഓരോ പ്രശ്നങ്ങളിലും സജീവമായി ഇടപെടുമായിരുന്നു. സമൂഹത്തെ കാർന്നു തിന്നുന്ന മാറാരോഗമായ ലഹരികൾക്കെതിരെയുള്ള ശക്തമായ പോരാട്ടം നടത്തുകയാണ് ഇത്തവണ യൂണിവേഴ്സിറ്റി ഫ്രണ്ട്‌സ് ചെയ്യുന്നത്. അതിന് നേതൃ നിരയിൽ ഗ്രൂപ്പിലെ ‘പെൺപട’യാണ്.

ലഹരികളുടെ ഉപയോഗം ഇല്ലാതാക്കുക, യുവതലമുറക്ക് ലഹരി ഉപയോഗത്തിന്റെ ദൂഷ്യം മനസിലാക്കിക്കുക,ലഹരി ഉപയോഗിക്കുന്നവരെ അതിൽ നിന്നും പിന്തിരിപ്പിക്കുക തുടങ്ങിയ സന്ദേശങ്ങൾ പ്രചരിപ്പിക്കുകയാണ് SAY NO TO DRUG’S ക്യാമ്പയിന്റെ ലക്ഷ്യം.

അതിന്റെ തുടക്കം കുറിച്ചത് തിരുവനന്തപുരത്തെ ഗവണ്മെന്റ് മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ ആണ്.   മഹത്തായ ചരിത്രമുറങ്ങുന്ന കലാലയമായ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ‘യൂണിവേഴ്സിറ്റി ഫ്രണ്ട്സ്‘ യിലെ പെൺപടകൾ നേതൃത്വം കൊടുക്കുന്ന ലഹരി വിരുദ്ധ ജില്ലാ കാമ്പയിൻ ‘ SAY NO T0 DRUGS ‘ എന്ന പരിപാടി ,

ചരിത്ര താളുകളിൽ ഇടം പിടിച്ച ഗവ: മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ, സ്കുൾ പ്രിൻസിപ്പൽ ഷാജിസാർ അദ്ധ്യക്ഷതയിൽ ആരംഭിച്ചു  ,വൈസ് പ്രിൻസിപ്പൽ ബാബുസാർ ,സ്കൂൾ പൂർവ്വ വിദ്യാർത്ഥി ശരത് ശശിധരൻ ,യൂണിവേഴ്സിറ്റി ഫ്രണ്ട്സ് പെൺപട ലീഡർ ചിന്നു സജിത്ത് ,സിമി പി.എ ,ശ്രീദേവി പവി എന്നിവരും ,

ഷമ്മിൽ ഷാഹുൽ ഹമീദ് ,സാബു ,,യൂണിവേഴ്സിറ്റി കോളേജിലെ അധ്യാപകൻ സിറാജുദ്ധീൻ ശിവൻ ,അജയഘോഷ് ,പ്രമോദ് എന്നിവർ സംസാരിച്ചു ,തിരുവനന്തപുരം PRS ഹോസ്പിറ്റലിലെ എമർജൻസി വിഭാഗം മേധാവി Dr ഡാനിഷ് സലീം ക്ലാസുകൾ നയിച്ചു ,

ലഹരി ഉപയോഗം നമ്മളിൽ ഉണ്ടാകുന്ന ഭവിഷത്തിനെ കുറിച്ച് വളരെ വ്യക്തമായി അദ്ദേഹം കുട്ടികൾക്ക് പറഞ്ഞു കൊടുത്തു ,പ്രശസ്ത ടി.വി മിമിക്രി ആർട്ടിസ്റ്റ് ,ജൂനിയർ കലാഭവൻ മണി അനിൽ ആയുർ പ്രോഗ്രാം നിയന്ത്രിച്ചത് ,മണി ചേട്ടന്റെ പാട്ടുകളും ഗംഭീര തമാശകളും കൊണ്ട് സദസിനെ അനിൽ കൈയിലെടുത്തു.

ജനചിന്താപ്രേം നന്ദി പറഞ്ഞു ,വരുന്ന കുറച്ച് നാളുകൾ കൊണ്ട് ‘Say No to Drugs ‘ എന്ന ലഹരി വിരുദ്ധ കാമ്പയിൻ ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംഘടിപ്പിക്കുമെന്ന് യൂണിവേഴ്സിറ്റി ഫ്രണ്ട്സ് കൂട്ടായ്മ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *