VHP യുടെ നേതൃത്വത്തിൽരോഗ പ്രതിരോധമരുന്നുകൾ വിതരണം ചെയ്തു.1 min read

തിരുവനന്തപുരം :കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ശക്തമായ ഇടപെടൽ നടത്തി വിശ്വ ഹിന്ദു പരിഷത്ത്.

മഹാമാരിയുടെ കാലത്ത് രോഗ പ്രതിരോധ ശേഷി വർധിപ്പിക്കേണ്ടതിന്റെ ആവശ്യം പൊതുജനങ്ങൾക്ക് ബോധ്യപ്പെടുത്തുക എന്നതാണ് പ്രധാന ലക്ഷ്യം. സമൂഹത്തിൽ കോവിഡ് മരണങ്ങൾ ഉണ്ടാകാതെ നോക്കുക എന്ന കടമ നിറവേറ്റുക യാണ് തങ്ങൾ ചെയ്യുന്നതെന്ന് പ്രവർത്തകർ പറയുന്നു.

ഇതിനോടകം രാജ്യത്ത്  കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ vhp നടത്തിവരുന്നു. പ്രതിരോധ മരുന്നുകൾക്ക് പുറമെ ആംബുലൻസ് സേവനം, ആഹാരവിതരണം, തുടങ്ങിയ എല്ലാപ്രവർത്തനങ്ങളും vhp ചെയ്യുന്നുണ്ട്.

ഡോക്ടർ അനൂപ്, ഡോക്ടർ സത്യനാഥൻ, ഡോക്ടർ രഘു എന്നിവരിൽ നിന്ന് 1300 കുടുംബങ്ങൾക്കുള്ള ഹോമിയോ ഇമ്യൂൺ ബൂസ്റ്റർ മരുന്ന്, പ്രതിരോധ ശക്തിക്കുള്ള ആയുർവേദ മരുന്നുകൾ, സാനിറ്റൈസർ തുടങ്ങിയവ വി.എച്ച്.പി ജില്ലാ സെക്രട്ടറി ശ്രീ മനോജ്, ബി.എം.എസ്.ആർ.എ സംസ്ഥാന സെക്രട്ടറി ശ്രീ അജിത്, വഴയില ശ്രീഭദ്രകാളി ട്രസ്റ്റ് സെക്രട്ടറി ശ്രീരാധാകൃഷ്ണൻ എന്നിവർ ഏറ്റുവാങ്ങി.

Leave a Reply

Your email address will not be published. Required fields are marked *