ജനഹൃദയങ്ങൾ കീഴടക്കി, മെന്റലിസത്തിന് ആസ്വാദനത്തിന്റെ പുതിയ ഭാഷ നൽകി, അത്ഭുതമാഷായി വിനോദ് ശാന്തിപുരം1 min read

ക്ലാസ് മുറികളിൽ കുട്ടികളുടെയും വേദികളിൽ കാണികളുടെയും മനസ് വായിച്ച് അത്ഭുതപ്പെടുത്തി അധ്യാപകനായ മെന്റലിസ്റ്റ് വിനോദ് ശാന്തിപുരം .

ആയിരകണക്കിന് പേരുള്ള വേദിയിലേക്ക് ബോൾ എറിഞ്ഞ് കൊടുത്ത് വേദിയിലേക്ക് വരുന്നയാൾ മനസിൽ വിചാരിക്കുന്ന കാര്യം പറഞ്ഞ് കാണികളെ ഞെട്ടിപ്പിക്കുകയാണ് മെന്റലിസ്റ്റ് വിനോദ് ശാന്തിപുരം .ഒരാൾ മനസിൽ വിചാരിക്കുന്ന പേര് മറ്റൊരാളെ കൊണ്ട് പറയിപ്പിച്ചും , നമ്മൾ ഇന്ന് ചെയ്യുന്ന കാര്യം മുൻകൂട്ടി പ്രവചിച്ചും തികച്ചും വ്യത്യസ്തമായ മെന്റലിസം ഷോയിലൂടെ കാണികളെ ആകാംക്ഷയുടെയും അത്ഭുതത്തിന്റെയും മുൾമുനയിൽ നിർത്തുന്ന പ്രകടനം കാഴ്ചക്കാർക്ക് നൽകുന്നത് ഒരിക്കലും മറക്കാനാകാത്ത വിരുന്ന് തന്നെയാണ്.

ഇപ്പോൾ വെളിയന്നൂർ PSNM UP സ്കൂളിൽ അധ്യാപനായ വിനോദ് ശാന്തിപുരം ക്ലാസ് മുറിയിൽ മെന്റലിസത്തിലൂടെ കുട്ടികളുടെ മനസ് വായിച്ച് പഠന പ്രവർത്തനങ്ങൾ വളരെ രസകരമാക്കി പുതിയ പഠന തന്ത്രങ്ങൾ ആവിഷ്ക്കരിക്കുകയാണ്.. കുട്ടികളുടെയും രക്ഷകർത്താക്കളുടെയും അധ്യാപകരുടെയും പ്രീയപ്പെട്ട ഈ മാഷിനെക്കുറിച്ച് പറഞ്ഞാൽ തികച്ചും ഒരു ബഹുമുഖ പ്രതിഭ…സ്കൂൾ കലോത്സവ വേദികളിൽ കലാപ്രതിഭയായി തുടങ്ങിയ കലാജീവിതം സ്റ്റേജ് പരിപാടികളിലേക്ക് വഴി മാറിയത് മാജിക്ക് പഠനത്തിലൂടെയാണ്.

ആത്മാർത്ഥ സുഹൃത്തും നാട്ടുകാരനുമായിരുന്ന സജി വിജയനായിരുന്നു ഗുരു. പിന്നെ 100 കണക്കിന് വേദികളിൽ കാഴ്ചക്കാരെ വിസ്മയിപ്പിച്ച് മാജിക്ക് ഷോകൾ .. ഡിഗ്രി പഠനകാലത്ത് അനുകരണ കലയായ മിമിക്രിയിലേക്ക് ചുവട് മാറ്റം.. ശബ്ദാനുകരണവും കോമഡിയും മാത്രമായിരുന്നില്ല വേദികളിൽ അവതാരകനായും തിളങ്ങി..

അമച്വർ മിമിക്രി വേദികളിൽ നിന്ന് പ്രൊഫഷണൽ മിമിക്രി വേദികളിലേക്ക് നടന്നടുത്തത് വളരെ പെട്ടെന്നായിരുന്നു.. മിമിക്രി വേദികളിലെ അതികായന്മാരെടൊപ്പം വേദികളിൽ നിന്ന് വേദികളിലേക്ക് . ഒടുവിൽ മലയാളത്തിന്റെ മഹാനടൻ സുരാജ് വെഞ്ഞാറുമൂടിന്റെ സ്‌റ്റേജ് ഷോ കളിലെ അവതാരകൻ .. മലയാള ചലച്ചിത്ര വേദിയിലെ പ്രീയ താരങ്ങളൊടൊപ്പം ഇന്ത്യക്കകത്തും പുറത്തും നിരവധി വേദികളിൽ മിന്നുന്ന പ്രകടനം കാഴ്ചവച്ച് ഓടി നടക്കുമ്പോഴും അതിനോടൊപ്പം പഠനവും തുടർന്ന് കൊണ്ടേയിരുന്നു.

രാത്രി പ്രോഗ്രാം കഴിഞ്ഞ് വന്ന് രാവിലെ ബി.എഡ് കോളേജിലേക്ക് . നെല്ലിമൂട് ന്യൂ ബി.എഡ് കോളേജിൽ നിന്ന് ഫസ്റ്റ് ക്ലാസോടെ ബി.എഡ് പഠനം പൂർത്തിയാക്കി.. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ മരുതൂർക്കോണം പി.റ്റി എം.വി.എച്ച് എസ് എസിൽ അധ്യാപകനായി.. നിരവധികുട്ടികളെ കലോത്സവ വേദികളിൽ സമ്മാനാർഹനാക്കി.. അതോടൊപ്പം കലാ പ്രവർത്തനവും . ഇതിനിടയിൽ ഫവേഴ്സ് ചാനലിലെ കോമഡി ഉത്സവത്തിന്റെ ആദരവും. വർഷങ്ങൾക്ക് ശേഷം മാജിക്ക് ഗുരുവായ സജി വിജയനുമായുള്ള കണ്ട് മുട്ടൽ മെന്റലിസത്തിലേക്ക് ചുവട് വയ്ക്കാൻ കാരണമായി..

പഴയ ഗുരു നേതൃത്വം കൊടുക്കുന്ന ഇന്ത്യയിൽ ആദ്യമായി മെന്റലിസത്തിൽ റിസർച്ച് നടത്തുന്ന Voodoo school of Mentalism മെന്റലിസ്റ്റ് വിനോദ് വിനോദ് ശാന്തിപുരത്തെ വാർത്തെടുത്തു.. ഹിപ്നോട്ടിസവും, സൈക്കോളജിയും, മസിൽ റീഡിങ്ങും, ലിപ് – ഫെയ്സ് എക്സ്പെർഷൻ തുടങ്ങിയവയിൽ
വർഷങ്ങൾ നീണ്ട പഠനം.. ഇന്ന് കേരളത്തിൽ അറിയപ്പെടുന്ന മെന്റലിസ്റ്റായ വിനോദ് ശാന്തിപുരം വ്യത്യസ്തമായ അവതരണ ശൈലിയിലൂടെ ജനഹ്യദയങ്ങൾ കീഴടക്കി മുന്നേറുകയാണ്..

Leave a Reply

Your email address will not be published.