സാവിത്രി സുരേന്ദ്രന്റെ കാരുണ്യമേറ്റുവാങ്ങി ശാഖകൾ, മഹാമാരിക്കാലത്തെ സാന്ദ്വനസ്പർശം ഉദാത്ത മാതൃക1 min read

കോട്ടയം :വിളക്കിത്തലനായർ സമാജം കാഞ്ഞിരപ്പള്ളി താലുക്ക് മുൻ സെക്രട്ടറിയും മുൻ സംസ്ഥാന സെക്രട്ടറിയും സമാജം മുതിർന്ന നേതാവുമായ ശ്രീമതി സാവിത്രി സുരേന്ദ്രൻ കാരുണ്യ ഹസ്തവുമായി ശാഖകളിൽ.കഴിഞ്ഞ രണ്ടുവർഷക്കാലമായി ലോകം മുഴുവൻ പടർന്നു പിടിച്ച മഹാമാരിയെ തുടർന്ന് സാമ്പത്തികവും മാനസികവും ശാരീരികവുമായി തകർന്നു പോയ സമുഹത്തിൽ വിളക്കിത്തലനായർ സമുദായ കുടുംബാംഗങ്ങളുമുണ്ടെന്ന തിരിച്ചറിവിൽ .ആത്മാർത്ഥമായ സമുദായ സ്നേഹം ഒന്നു കൊണ്ടു മാത്രം ഈ കോവിഡ് കാലത്ത് വ്യക്തിപരമായ പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് സ്വന്തം സമുദായ കുടുംബാംഗങ്ങളെ ഒരു കൈ സഹായിക്കണമെന്ന ആഗ്രഹത്തിൽ നിന്ന് ചിറക്കടവ് മണിമല – ആലപ്ര – എന്നീ വിളക്കിത്തല നായർ സമാജം ശാഖകളിൽ ഭക്ഷ്യധാന്യ – പല വ്യഞ്ജന – കിറ്റുകൾ വിതരണം ചെയ്യുന്നു .

ആദ്യ കിറ്റ് വിളക്കിത്തലനായർ സമാജം ബഹു: താലൂക്ക് സെക്രട്ടറി ശ്രീ പ്രകാശ് മണി മല ചിറക്കടവ് ശാഖാ സെക്രട്ടറി ശ്രീ K. ബാലനു നല്കി ഉദ്ഘാടനം ചെയ്തു … തുടർന്ന് മണിമല – ആലപ്ര ശാഖകൾ കിറ്റ് ഏറ്റുവാങ്ങി – വിളക്കിത്തല നായർ സമാജം കാഞ്ഞിരപ്പള്ളി താലൂക്ക് ജോ : സെക്രട്ടറി ശ്രീ K രവീന്ദ്രദാസ് ശ്രീമതി സാവിത്രി സുരേന്ദ്രന് വ്യക്തിപരമായ കാരുണ്യ പ്രവർത്തനത്തിന് നന്ദി പറഞ്ഞു. വനിതാ സമാജം ബഹു: താലൂക്ക് സെക്രട്ടറി ശ്രീമതി രജനി ബിജു – മണി മല ശാഖാംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *