വിജയിക്കാൻ ഉറപ്പിച്ച് ‘വി ‘, തകർക്കേണ്ടത് ജിയോയുടെ ആധിപത്യം1 min read

ഒന്നാം നിര ടെലികോം സേവനദാതാക്കളായ വോഡഫോണ്‍ ഐഡിയയുടെ പേര് മാറി. വോഡഫോണും ഐഡിയയും സംയോജിപ്പിച്ചു ‘വി’ എന്ന പേരാക്കി മാറ്റി. വോഡാഫോണിന്റെയും  ഐഡിയയുടെയും ആദ്യആക്ഷരങ്ങള്‍ ചേര്‍ത്തു വച്ചാണ് ഈ പേര് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വോഡഫോണ്‍ ഐഡിയ എംഡിയും സിഇഒയുമായ രവീന്ദര്‍ താക്കറാണ് ഇക്കാര്യം അറിയിച്ചത്.

രണ്ട് വര്‍ഷത്തിനുള്ളില്‍ ലോകത്തിലെ ഏറ്റവും വലിയ ലയിക്കലിന്‍്റെ മഹത്തായ ദൗത്യം ഞങ്ങള്‍ നടപ്പിലാക്കി കഴിഞ്ഞു. രണ്ട് ബ്രാന്‍ഡുകളുടെയും സംയോജനം പൂര്‍ത്തിയായതോടെ പുതിയൊരു തുടക്കത്തിനുള്ള സമയമാണിത്- പുതിയ പേരിടല്‍ പ്രഖ്യാപനത്തിന്റെ തത്സമയ വെബ്കാസ്റ്റിനിടെ രവീന്ദര്‍ തക്കര്‍ പറഞ്ഞു.

രണ്ട് വര്‍ഷം മുന്‍പ് ലയിപ്പിച്ച ഒരു സ്ഥാപനമായി വോഡഫോണ്‍ ഐഡിയ ഒത്തുചേര്‍ന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതിനുശേഷം ഞങ്ങള്‍ രണ്ട് വലിയ നെറ്റ്‌വര്‍ക്കുകള്‍, ഞങ്ങളുടെ വരിക്കാരെയും പ്രക്രിയകളെയും സംയോജിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇന്ന് നമ്മുടെ ജീവിതത്തിന് സുപ്രധാനമായ അര്‍ഥം നല്‍കുന്ന ഒരു ബ്രാന്‍ഡായ Vi അവതരിപ്പിക്കുന്നതില്‍ സന്തുഷ്ടരാണെന്നും തക്കര്‍ ചൂണ്ടിക്കാട്ടി.

ആഗോളതലത്തില്‍ രണ്ടാമത്തെ വലിയ ടെലികോം വിപണിയും ഏറ്റവും വലിയ ഡേറ്റാ ഉപഭോക്താവുമാണ് ഇന്ത്യ. 1.2 ബില്യണ്‍ ഇന്ത്യക്കാര്‍ ലോകത്ത് വോയ്‌സ്, ഡേറ്റ സേവനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. 5 ലക്ഷം ഗ്രാമങ്ങളിലായി ഏറ്റവും കുറഞ്ഞ താരിഫ്, ഇന്ത്യയിലെ സര്‍വ്വവ്യാപിയായ വയര്‍ലെസ് ശൃംഖല ജനങ്ങളുടെ ജീവിതത്തില്‍ എത്തിച്ചേരാനും സ്വാധീനിക്കാനും സമാനതകളില്ലാത്തതാണ്. നമ്മുടെ പുതിയ ബ്രാന്‍ഡായ Vi ഉപയോഗിച്ച്‌ ഡിജിറ്റല്‍ സമ്ബദ്‌വ്യവസ്ഥയിലേക്കുള്ള രാജ്യത്തിന്റെ പുരോഗതി ത്വരിതപ്പെടുത്തുന്നതിന് സര്‍ക്കാരിനൊപ്പം പങ്കാളികളാകാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ആദിത്യ ബിര്‍ള ഗ്രൂപ്പ് ആന്‍ഡ് വോഡഫോണ്‍ ഐഡിയ ചെയര്‍മാന്‍ കുമാര്‍ മംഗളം ബിര്‍ള വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *