യുവത്വത്തിനും, സംഘടനാവൈഭവത്തിനുംപ്രാധാന്യം നൽകി VSDP പുതിയസംസ്ഥാന നേതൃത്വത്തെവിഷ്ണുപുരം ചന്ദ്രശേഖരൻ പ്രഖ്യാപിച്ചു;റെയ്മണ്ടിനും ശ്യാം ലൈജുവിനും ഇത് രണ്ടാം ഊഴം.1 min read

തിരുവനന്തപുരം :യുവത്വത്തിനും, സംഘടനാവൈഭവത്തിനും പ്രാധാന്യം നൽകികൊണ്ട് VSDP യുടെ പുതിയ സംസ്ഥാന നേതൃത്വത്തെ പ്രഖ്യാപിച്ചു. വി എസ് ഡി പി ചെയർമാൻ വിഷ്ണുപുരം ചന്ദ്രശേഖരൻ ആണ് സംസ്ഥാന പ്രതിനിധി യോഗശേഷം നേതൃത്വത്തെ പ്രഖ്യാപിച്ചത്.

കേരള പുരാവസ്തു വകുപ്പ് മുൻ ഡയറക്ടറും, കേരളലത്തീൻ കത്തോലിക്കാ സഭ വൈസ് ചാൻസിലറുമായ ശ്രീ റെയ്മണ്ട്  സംസ്ഥാന പ്രസിഡന്റും ,വൈകുണ്ഠം ഗൈഡൻസ് ഡയറക്ടറും,  സമത്വ ശ്രീ സംസ്ഥാന പ്രസിഡന്റും ആയ  ശ്രീ ശ്യാം ലൈജു സംസ്ഥാന ജനറൽ സെക്രട്ടറി ആയും നിയമിച്ചു. ഇരുവരുടെയും രണ്ടാമത്തെ ഊഴമാണിത്.

കേരളത്തിലെ സാമുദായിക ഭൂപടത്തിൽ തങ്ങളുടേതായ സ്ഥാനം അരക്കിട്ട് ഉറപ്പിച്ച സമുദായ സംഘടനയാണ് VSDP. തുല്യനീതി, സമത്വം, സാഹോദര്യം എന്നിവ മുഖമുദ്രയായ ഈ സംഘടന അധസ്ഥിതന്റെ ശബ്ദത്തിന് അധികാര കസേരകളെ ഇളക്കാനാകുമെന്നു തെളിയിച്ച സംഘടനയാണ്. വൈകുണ്ഠ സ്വാമികളുടെ നാമഥേയത്തിൽ പിറവികൊണ്ട VSDP ഇന്ന് കേരളത്തിൽ പുതിയ ചരിത്രം രചിക്കുകയാണ്.

VSDP രൂപീകൃതമായി പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ നാടാർ സമുദായ സംഘടനകളിൽ ശക്തമായ അടിത്തറയുള്ള ഒരു സംഘടനയാണ്. ഗ്രാമതലം മുതൽ തന്നെ വ്യക്തമായ സംഘടനാ സംവിധാനം പടുത്തുയർത്താൻ VSDP യുടെ സ്ഥാപക നേതാവായ വിഷ്ണുപുരം ചന്ദ്രശേഖരൻ കഠിനമായി പരിശ്രമിച്ചു. നാടാർ ഭൂരിപക്ഷ മേഖലകളിൽ ആര് അധികാരത്തിൽ വരണമെന്ന് സംഘടന തീരുമാനിക്കുന്ന ഘട്ടം വരെ എത്തിക്കാൻ കഴിഞ്ഞ ചാരുതാർഥ്യം വിഷ്ണുപുരം ചന്ദ്രശേഖരൻ എന്ന ശേഖർജിക്കുണ്ട്. VSDP യെ ചെറുതായി കണ്ട രാഷ്ട്രീയനേതൃത്വത്തിന്റെ കാൽച്ചുവട്ടിലെ മണ്ണൊലിച്ചുപോയ കാഴ്ച്ച കേരളം കണ്ടതാണ്.

അധസ്ഥിതൻ രാജ്യത്തിന്റെ ഭരണചക്രം തിരിക്കണം, അവൻ അധസ്ഥിത, അസംഘടിത സമുദായങ്ങൾക്ക് മാതൃകയാകണം ഇതാണ് സമുദായ സംഘടനകൾ ചെയ്യേണ്ടത്. ആ അർഥത്തിൽ VSDP ബഹുദൂരം മുന്നിലാണ്. റെയ്മണ്ടും, ശ്യാമും VSDP യുടെ വളർച്ചക്ക് സഹായകമാകുന്ന സംഘടന വൈഭവം ഉള്ളവർ തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *