ദിലീപിന് തിരിച്ചടി :തുടരന്വേഷണം റദ്ദ് ചെയ്യാനാകില്ലെന്ന് കോടതി1 min read

28/10/22

കൊച്ചി :ദിലീപിന് തിരിച്ചടി. നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം റദ്ദാക്കണമെന്ന ഹർജി തള്ളി.കേസിലെ പ്രതികളായ ദിലീപും ശരത്തും നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. ജഡ്ജ് ഹണി എം വര്‍ഗീസാണ് വിധി പറഞ്ഞത്. ദിലീപിനും ശരത്തിനും എതിരായ കുറ്റങ്ങള്‍ നിലനില്‍ക്കുമെന്നും പ്രതികള്‍ ഈ മാസം 31ന് ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു. അതേസമയം വിചാരണ വീണ്ടും ആരംഭിക്കുമെന്ന് കോടതി. നവംബര്‍ 10 ന് വിചാരണ ആരംഭിക്കുമെന്നാണ് കോടതി അറിയിച്ചത്.

മൊബൈല്‍ ഫോണുകളില്‍ നിന്നടക്കം നിര്‍ണായകമായ തെളിവുകള്‍ നശിപ്പിച്ചു എന്നതാണ് ദിലീപിനെതിരായ കണ്ടെത്തല്‍. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കൈവശമുണ്ടെന്നും ഇത് നശിപ്പിക്കുകയോ മറച്ചു പിടിക്കുകയോ ചെയ്തു എന്നതുമാണ് ദിലീപിന്റെ സുഹൃത്തായ ശരത്തിനെതിരായ കണ്ടെത്തല്‍. എന്നാല്‍ ഇവ വെറും കണ്ടെത്തലുകള്‍ മാത്രമാണെന്നും തെളിവുകള്‍ ഇല്ലെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതികള്‍ ഹര്‍ജി നല്‍കിയത്.

കേസിലെ പ്രതികളായ ദിലീപും ശരത്തും നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. ജഡ്ജ് ഹണി എം വര്‍ഗീസാണ് വിധി പറഞ്ഞത്. ദിലീപിനും ശരത്തിനും എതിരായ കുറ്റങ്ങള്‍ നിലനില്‍ക്കുമെന്നും പ്രതികള്‍ ഈ മാസം 31ന് ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു. അതേസമയം വിചാരണ വീണ്ടും ആരംഭിക്കുമെന്ന് കോടതി. നവംബര്‍ 10 ന് വിചാരണ ആരംഭിക്കുമെന്നാണ് കോടതി അറിയിച്ചത്.

മൊബൈല്‍ ഫോണുകളില്‍ നിന്നടക്കം നിര്‍ണായകമായ തെളിവുകള്‍ നശിപ്പിച്ചു എന്നതാണ് ദിലീപിനെതിരായ കണ്ടെത്തല്‍. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കൈവശമുണ്ടെന്നും ഇത് നശിപ്പിക്കുകയോ മറച്ചു പിടിക്കുകയോ ചെയ്തു എന്നതുമാണ് ദിലീപിന്റെ സുഹൃത്തായ ശരത്തിനെതിരായ കണ്ടെത്തല്‍. എന്നാല്‍ ഇവ വെറും കണ്ടെത്തലുകള്‍ മാത്രമാണെന്നും തെളിവുകള്‍ ഇല്ലെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതികള്‍ ഹര്‍ജി നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *