ഓൺലൈൻ മാധ്യമ രംഗത്തേക്ക് പ്രവേശിക്കുന്ന ജനചിന്തയ്ക്ക് ആശംസകൾ…. ശ്രീ. വിഷ്ണുപുരം ചന്ദ്രശേഖരൻ.1 min read

മാധ്യമ രംഗത്തെ നൂതന ആശയമായ ഓൺലൈൻ മാധ്യമ രംഗത്തേക്ക് കടന്നുവന്ന ജനചിന്തക്ക് ഹൃദയം നിറഞ്ഞ ആശംസകളുമായി വിഷ്ണുപുരം ചന്ദ്രശേഖരൻ . ഒട്ടനവധി തെറ്റിദ്ധാരണകൾ നിറഞ്ഞതും വാർത്തകളുടെ യാഥാർത്ഥ്യത്തിൽ നിന്നും വഴിമാറി സഞ്ചരിക്കുന്ന ഓൺലൈൻ മാധ്യമ രംഗത്ത് സത്യസന്ധമായ വാർത്തകൾ മാത്രം പ്രചരിപ്പിക്കുവാൻ ജനചിന്തക്ക് കഴിയട്ടെ എന്നും, ജനങ്ങളുടെ ഇടയിൽ വേറിട്ട ശബ്ദമായി ജനചിന്ത മാറട്ടെ എന്നും വിഷ്ണുപുരം ആശംസിച്ചു. നൂതന സാങ്കേതിക വിദ്യയുടെ പ്രയോജങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്ന മേഖലയാണ് മാധ്യമരംഗം.മാറിവരുന്ന ടെക്നോളജിയുടെ അതിപ്രസരം മാധ്യമ രംഗത്ത് മാറ്റങ്ങൾ സൃഷ്ടിച്ചു. എന്നാൽ മേഖലയിൽ എത്രത്തോളം സത്യസന്ധമാണ് വാർത്തകൾ പുറത്തു വരുന്നത് എന്ന് മാധ്യമങ്ങൾ ആത്മപരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്. വാർത്തകൾ യാഥാർത്യവും, നിഷ്പക്ഷവും ആകാൻ ജനചിന്തക്ക് കഴിയട്ടെ എന്നും അദ്ദേഹം ആശംസിച്ചു

Leave a Reply

Your email address will not be published. Required fields are marked *