ഇന്ന് ലോക വൃക്കദിനം ;വൃക്ക രോഗങ്ങളുടെ വ്യാപ്തി പ്രതിരോധവും, നിയന്ത്രണവും പ്രധാനം :ഡോ :ഡി. രഘു1 min read

9/3/23
എല്ലാ വർഷവും മാർച്ച് മാസം രണ്ടാം വ്യാഴാഴ്ച്ച ലോക വൃക്കദിനമായി ആചരിക്കപ്പെടുന്നു. ഇന്ന്, മാർച്ച് 9 ആണ് ആ ദിനം. അന്താരാഷ്ട്രെനെഫ്രോളജി സൊസൈറ്റി.അന്താരാഷ്ട്രാ കിഡ്നി
ഫൗണ്ടേഷൻ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് ലോകമെമ്പാടും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്
                       വൃക്കരോഗങ്ങളുടെ പ്രാധാന്യവും വ്യാപ്തിയും, ഇവയെ എങ്ങനെ പ്രതിരോധിക്കാം നിയന്ത്രിക്കാം എന്നീ കാര്യങ്ങെളെക്കുറിച്ച് ജനങ്ങളിൽ അവബോധം ഉണ്ടാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.2020ലെ ലക്‌ഷ്യം* ആരോഗ്യമുള്ള വൃക്ക എല്ലാവർക്കും എല്ലായിടത്തും* എന്നതായിരുന്നു. 2023 ലെ പ്രമേയം” എല്ലാവർക്കും കിഡ്നി ആരോഗ്യം, അപ്രതീക്ഷിതർക്കായി തയ്യാറെടുക്കുക, ദുർബലരായവര
 പിന്തുണക്കുക” എന്നതാണ്. ആകെ ജനസംഖ്യയുടെ10% ആളുകളിലും വൃക്ക  രോഗം കാണപ്പെടുന്നു, ഏകദേശം 80 കോടിയിലധികം വ്യക്തികളെ ഇത് ബാധിക്കുന്നു. പ്രായമായവരിലും പ്രമേഹ രോഗികളിലും വൃക്ക   രോഗം സാധാരണയാണ്, ഇത് കുടുംബങ്ങൾക്ക് വലിയ സാമ്പത്തിക ഭാരവും പ്രതിസന്ധിയും സൃഷ്ടിക്കുന്ന ഒരു അസുഖമായി മാറിക്കഴിഞ്ഞു.                    വൃക്കകളുടെ പ്രവർത്തതത്തിലെ ചെറിയ പരാജയം ശരീരത്തിന്റെ മുഴുവൻ പ്രവർത്തനത്തെയും ദോഷകരമായി ബാധിക്കും എന്ന് നാം ചിന്തിക്കാറുണ്ടോ? നമുടെ ആസിഡ് ബേസ്ബാലൻസും, വാട്ടർ ബാലൻസും നിയന്ത്രിക്കുക, ഇലക്ട്രോലൈറ്റ് ബാലൻസ് നിലനിർത്തുക, ശരീരത്തിൽ നിന്ന് വിഷവസ്തുക്കളും മാലിന്യങ്ങളും നീക്കം ചെയ്യുക, രക്ത സമ്മർദ്ദം നിയന്ത്രിക്കുക, ഹോർമോണുകൾ ഉൽപാദിപ്പിക്കുക തുടങ്ങിയവയാണ് വൃക്കകളുടെ പ്രധാന ജോലികൾ.ലേകത്ത് ഏകദേശം850 ദശലക്ഷം പേരാണ് വൃക്കരോഗം ബാധിച്ചവർ.
                       വൃക്കരോഗത്തിന്റെ ചില ലക്ഷണങ്ങൾ പ്രതിപാദിക്കാം
* മൂത്രത്തിന്റെ അളവ് കുറയുക, ഇടയ്ക്കിടെ മൂത്രമൊഴിക്കുക, മൂത്രത്തിന് കടുത്ത നിറം, മൂത്രം പോകാതിരിക്കുക, ദീർഘനേരം മത്രമൊഴിക്കാതിരിക്കുക
*അകാരണമായ ക്ഷീണം, മൂത്രത്തിൽ രക്തത്തിന്റെ അംശം
* മുഖത്തും പാദങ്ങളിലും കൈകളിലുംകാണപ്പെടുന്ന നീര്
* ത്വക് രോഗവും ചൊറിച്ചിലും
* മൂത്രമൊഴിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക, വേദന ഉണ്ടാവുക എന്നിവ വൃക്കരോഗം ഉണ്ടാക്കുന്ന അണു ബാധയുടെ ലക്ഷണമാകാം
* ഭക്ഷണത്തോട് താത്പര്യം കുറയുക, രുചി അനുഭവപ്പെടാതിരിക്കുക
* പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം എന്നിവ വൃക്കരോഗത്തിലേക്ക് നയിക്കാം
                  ആരംഭഘട്ടത്തിൽ പ്രത്യേകിച്ച് രോഗലക്ഷണങ്ങൾ ഒന്നും തന്നെ ഉണ്ടാവാറില്ലെന്നത് രോഗനിർണയം വൈകാൻ കാരണമാകുന്നു. സ്ഥായിയായ വൃക്കരോഗത്തിന് ഡയാലിസിസ്, വൃക്ക മാറ്റിവയ്ക്കൽ തുടങ്ങിയ സങ്കീർണ്ണവും ചെലവേറിയതുമായ ചികിൽസാ രീതികൾ ആവശ്യമായി വരുന്നു
              സമയാസമയം രോഗലക്ഷണങ്ങൾ നിരീക്ഷിക്കുക, രോഗ നിർണയത്തിനുളള രക്ത മൂത്ര പരിശേധനകൾ നടത്തുക എന്നതാണ് പ്രാഥമിക പ്രതിരോധ മാർഗ്ഗം. വൃക്കരോഗം ബാധിച്ചതിന് ശേഷം അമിതമായി ആശങ്കപ്പെടാതെ ആവശ്യമുള്ള പരിശേധനകൾ നടത്തി രോഗം മൂർച്ചിക്കാതെ തടയണം. വർദ്ധിച്ചു വരുന്ന പ്രമേഹം ഈ രോഗത്തിന് കാരണമാകുന്നു. ആഹാരരീതികളിൽ വന്ന മാറ്റം കൊണ്ട് മറ്റു തരത്തിലുളള വൃക്കരോഗങ്ങളും ഉണ്ടാകുന്നു, വൃക്കയിലെ കല്ലുകൾ ഇതിന് ഉദാഹരണമാണ്.
                   പ്രമേഹരോഗത്തിനുളള സാധ്യതകൾ ഒഴിവാക്കിയും ,മിതമായി വ്യയാമം ചെയ്തും(യോഗ), ആരോഗ്യകരമായ ഭക്ഷണങ്ങളിലൂടെ ആഹാരരീതിയിൽ മാറ്റങ്ങൾ വരുത്തിയും, ആരോഗ്യകരമായ ജീവിതചര്യകൾ പാലിച്ചും വൃക്കരോഗം വരുന്നത് തടയാനാകും. വിവിധവൈദ്യ ശാസ്ത്ര ശാഖകളിൽ ശരിയായ ചികിൽസകളും ലഭ്യമാണ്.
ഡോക്ടർ ഡി രഘു,
(സംസ്ഥാന ഉപാദ്ധ്യക്ഷൻ
ആരോഗ്യഭാരതി.)

Leave a Reply

Your email address will not be published. Required fields are marked *