ലോ​ക​ത്തിലെ ബാറ്ററികൊണ്ടുള്ള ആദ്യത്തെ ക്രൂ​സ്​ ക​പ്പൽ : ആദ്യ യാത്ര ഉത്തര ധ്രുവത്തിലേക്ക്1 min read

ഓ​സ്​​ലോ: ബാ​റ്റ​റി​യി​ല്‍​നി​ന്നു​ള്ള ഊ​ര്‍​ജം കൊ​ണ്ട്​ ഭാ​ഗി​ക​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ലോ​ക​ത്തെ ആ​ദ്യ ക്രൂ​സ്​ ക​പ്പ​ല്‍ യാ​ത്രക്ക്​ ത​യാ​റാ​യി. വ​ട​ക്ക​ന്‍ നോ​ര്‍​വെ​യി​ല്‍​നി​ന്ന്​ ഉ​ത്ത​ര ധ്രു​വ​ത്തി​ലേ​ക്കാ​ണ്​ ആ​ദ്യ യാ​ത്ര​യെ​ന്ന്​ ക​പ്പ​ല്‍ ഓ​പ​റേ​റ്റ​ര്‍ ഹു​ര്‍​ട്ടി​ഗ്രു​ട്ട​ന്‍ അ​റി​യി​ച്ചു.

നോ​ര്‍​വീ​ജി​യ​ന്‍ പ​ര്യ​വേ​ഷ​ക​നാ​യി​രു​ന്ന റോ​ള്‍​ഡ്​ അ​മു​ണ്ട്​​സ​​ന്റെ ബ​ഹു​മാ​നാ​ര്‍​ഥം അ​ദ്ദേ​ഹ​ത്തി​​ന്റെ പേ​രാ​ണ്​ ക​പ്പ​ലി​ന്​ ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. പ്ര​ധാ​ന​മാ​യും മ​റൈ​ന്‍ ഗ്യാ​സ്​​ഓ​യി​ലി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​പ്പ​ല്‍​ 45 മി​നി​ട്ടു മു​ത​ല്‍ ഒ​രു മ​ണി​ക്കൂ​ര്‍​വ​രെ ബാ​റ്റ​റി​യി​ല്‍ പ്ര​വ​ര്‍​ത്തി​പ്പി​ക്കാ​നാ​വും.

ഇ​തു​വ​ഴി ഇ​ന്ധ​ന ഉ​പ​യോ​ഗം കു​റ​ക്കാ​നാ​കും. കൂ​ടാ​തെ കാ​ര്‍​ബ​ണ്‍ പു​റ​ന്ത​ള്ളു​ന്ന​ത്​ 20 ശ​ത​മാ​നം കു​റ​ക്കാ​നു​മാ​കും.

ക​പ്പ​ലു​ക​ളി​ല്‍ ബാ​റ്റ​റി ഉ​പ​യോ​ഗം ശൈ​ശ​വ​ദ​ശ​യി​ലാ​ണു​ള്ള​ത്. ചെ​റി​യ റൂ​ട്ടു​ക​ളി​ലെ ചി​ല തു​റ​മു​ഖ​ങ്ങ​ളി​ല്‍​മാ​ത്ര​മാ​ണ്​ ബാ​റ്റ​റി ചാ​ര്‍​ജ്​ ചെ​യ്യാ​നു​ള്ള സൗ​ക​ര്യം. വ​രും വ​ര്‍​ഷ​ങ്ങ​ളി​ല്‍ സ്​​ഥി​തി​മാ​റു​മെ​ന്നാ​ണ്​ ഓ​പ​റേ​റ്റ​ര്‍​മാ​രു​ടെ പ്ര​തീ​ക്ഷ.

Leave a Reply

Your email address will not be published. Required fields are marked *