വെർച്വൽ റാലി വിജയം ;നവമാധ്യമ മേഖലയിൽ ശക്തമായ ഇടപെടലുമായി യുവമോർച്ച, അഭിലാഷ് അയോധ്യയും, ചന്ദ്രകിരണും കൺവീനർമാർ1 min read

തിരുവനന്തപുരം: കേരളത്തിൽ ആദ്യമായി വെർച്വൽ റാലി സംഘടിപ്പിച്ച ബിജെപിസോഷ്യൽ മീഡിയയിൽ കൂടുതൽ ശക്തമായ ഇടപെടൽ നടത്തുന്നതിനാണ് തയ്യാറെടുക്കുന്നത്. യുവമോർച്ച ആസൂത്രിതമായ പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം യുവമോർച്ച സംസ്ഥാന നവമാധ്യമ, മാധ്യമ  വിഭാഗം കൺവീനർമാരായി അഭിലാഷ് അയോദ്ധ്യയേയും ചന്ദ്രകിരണിനേയും പ്രഖ്യാപിച്ചിട്ടുണ്ട്.

യുവമോർച്ച സംസ്ഥാന അധ്യക്ഷൻ പ്രഫുൽ കൃഷ്ണനാണ് ഇരുവരെയും പുതിയ ചുമതലയിലേക്ക് നാമനിർദ്ദേശം ചെയ്തത്. ഇനിയുള്ള രാഷ്ട്രീയം സമൂഹ മാധ്യമത്തിലൂടെയാണ് എന്ന് തിരിച്ചറിഞ്ഞ് കൂടുതൽ ശക്തമായ പ്രവർത്തനം നടത്തുന്നതിനാണ് യുവമോർച്ച തയ്യാറെടുക്കുന്നത്. വെർച്വൽ റാലികൾ മാത്രമല്ല സോഷ്യൽ മീഡിയയിൽ നടക്കുന്ന പലവിധ ചർച്ചകളിലും യുവമോർച്ചയുടെ ഇടപെടലുണ്ടാകും.

സാങ്കേതിക സംവിധാനങ്ങളുടെ ഉപയോഗത്തിലൂടെ രാഷ്ട്രീയ മുന്നേറ്റമാണ് ബിജെപി ലക്ഷ്യമിടുന്നത്. അതുകൊണ്ടുതന്നെ യുവാക്കളെ കൂടുതലായി സംഘടനയിലേക്ക് കൊണ്ട് വരുന്നതിനായി സോഷ്യൽ മീഡിയയിലൂടെ കഴിയുമെന്നാണ് ബിജെപിയുടെ കണക്ക്കൂട്ടൽ. അതുകൊണ്ട് തന്നെ യുവമോർച്ച സംഘടനയുടെ താഴെ തട്ടിൽ വരെ നവമാധ്യമ വിഭാഗത്തിന്റെ പ്രവർത്തനത്തിനായും ചുമതലക്കാരുണ്ടാകും. വെർച്വൽ റാലികളും വീഡിയോ കോൺഫറൻസുകളും മാത്രമല്ല കൂടുതൽ ഇടപെടലുകൾ സോഷ്യൽ മീഡിയയിൽ നടത്തുന്നതിനാണ് യുവമോർച്ച തയ്യാറെടുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *