നെയ്യാറ്റിൻകരയിൽ വ്യാപാരിയെ കൊട്ടേഷൻ സംഘം ആക്രമിച്ച സംഭവം : മൂന്ന് പേർ പോലീസ് പിടിയിൽ1 min read

 

നെയ്യാറ്റിൻകര : നെയ്യാറ്റിൻകരയിൽ വ്യാപാരിക്കെതിരെ കൊട്ടേഷൻ സംഘം ആക്രമിച്ച സംഭവത്തിൽ മൂന്ന് പേർ പോലീസ് കസ്റ്റഡിയിൽ . നെയ്യാറ്റിൻകര പെരുമ്പഴുതൂർ ജംഗഷനിൽ പലവ്യഞ്ജ വ്യാപാരിയായ രാജനെയാണ് കഴിഞ്ഞ ദിവസം കൊട്ടേഷൻ സംഘം ഇരുട്ടിന്റെ മറവിൽ ആക്രമിച്ചത്. ഓക്ടേബർ 28 രാത്രി 11 മണിക്കാണ് കട അടച്ച് വീട്ടിലേക്ക് പോകും വഴിയാണ് ആക്രമണം നടന്നത് . ആക്ടീവ സ്കൂട്ടറിൽ വീട്ടിലേക്ക് പോകുവായിരുന്ന വ്യാപാരി രാജനെ വെളുത്ത മാരുതി വാഗണർ കൊണ്ട് ഇടിച്ചിട്ട ശേഷം മാരകായുധങ്ങൾ കൊണ്ട് വെട്ടി ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നു. നെയ്യാറ്റിൻകര പോലീസ് സി.സി.ടി.വി , ഫോൺ നമ്പറുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടങ്ങിയത്. അരുവിക്കര സ്വദേശി രഞ്ജിത്ത് (34) കല്ലറ പാങ്ങോട് സ്വദേശി സാം (29) , നെടുമങ്ങാട് മഞ്ച സ്വദേശി സുബിൻ (32) എന്നിവരെയാണ് നെയ്യാറ്റിൻകര പോലീസ് അറസ്റ്റ് ചെയ്തത് .

നെയ്യാറ്റിൻകര സി.ഐ , പ്രവീൺ , എസ്.ഐ ആശിഷ് , തുടങ്ങിയ പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ രഹസ്യമായി അന്വേഷിച്ചു കണ്ടെത്തിയത് .അക്രമണത്തിനുള്ള കാരണം
പെരുമ്പഴുതൂർ ജംഗ്ഷനിലെ വ്യാപാരി രാജൻ നെയ്യാറ്റിൻകര സ്വദേശിയായ ഒരു സ്ത്രീയോട് കടയിൽ പലവ്യഞ്ജന വാങ്ങാൻ വന്ന സ്ത്രീയോട് അപമര്യാദയായി പെരുമാറി സംഭവത്തിൽ സ്ത്രീയുടെ ബന്ധു ഒന്നാം പ്രതി രഞ്ജിത്തിന് കൊട്ടേഷൻ കൊടുത്തതായിട്ടാണ് പോലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയത്. ആഴ്ചകൾക്കു മുമ്പേ കൊട്ടേഷൻ സംഘം വ്യാപാരിയുടെ കടയിൽ പോകുന്ന വഴിയും,വീടും പരിസരവും സ്കെച്ച്യിഇട്ടതായിട്ടാ ണ് വിവരം . നെയ്യാറ്റിൻകരയിൽ അടുത്തകാലത്ത് നടന്ന കൊട്ടേഷൻ സംഘത്തിൻറെ ആക്രമണത്തിൽ പ്രതികളെ മൂന്നുദിവസം കൊണ്ട് അറസ്റ്റ് ചെയ്തത് പോലീസിന് അഭിമാനമാണെന്ന് ഡി.വൈ.എസ് പി ഷാജി.

കെഎൽ 21 5985 വാഗണർ പ്രതികൾ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് പ്രതികളെ കൊണ്ട് പെരുമ്പഴുതൂർ ജംഗഷ്നിലും , സംഭവസ്ഥലമായ വിഷ്ണുപുരത്തും എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി.

സി.പി. ഒമാരയ അരുൺ കുമാർ , ബിനോയ് ജസ്റ്റിൻ , ലനിൻ, ഷിജിൻ ദാസ് , രാഹുൽ ബാബു, തുടങ്ങിയവരാണ് പ്രത്യേക അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *