പേട്ട ശ്രീ മുത്താരമ്മൻകോവിലിലെ അമ്മൻകൊട മഹോത്സവം ഇന്ന്1 min read

തിരുവനന്തപുരം : പേട്ട ശ്രീ മുത്താരമ്മൻകോവിലിലെ അമ്മൻകൊട മഹോത്സവം ഇന്ന് തുടങ്ങും 21 ന് ബുധനാഴ്ച സമാപിക്കും. തിരുവനന്തപുരം പേട്ടയിൽ കുടികൊള്ളുന്ന ശ്രീ മുത്താരമ്മ പ്രസിദ്ധവും പുണ്യപുരാതനവുമാണന്ന് വിശ്വാസം. ക്ഷേത്രത്തിൻ്റെ ചരിത്രം അറുന്നൂറിലേറെ പഴക്കമുണ്ടന്നാണ് പഴമക്കാർ പറയുന്നത്.നിരവധി ഭക്തജനങ്ങളാണ് ക്ഷേത്രത്തിൻ്റെ പ്രധാന ദിവസങ്ങളിൽ ദർശനത്തിനായി എത്തുന്നത്.ഒന്നാം ദിവസമായ ഇന്ന് പതിവ് പൂജകൾക്ക് ശേഷം ഗണപതിഹോമം, വിൽപാട്ട്, നെയ്യാണ്ടിമേളം എന്നീ ചടങ്ങുകൾ ഉച്ചയ്ക്ക് 12ന് മുമ്പ് നടന്നു. വൈകിട്ട് 5ന് താലപ്പൊലിയും നെയ്യാണ്ടിമേളം, 6 ന് വിൽപ്പാട്ട്, 6.15ന് ഗ്രീ മുത്താരമ്മ ഊരു ചുറ്റാനിറങ്ങും. സ്വർണ്ണ തിരുമുഖം ചാർത്തിയ വാഹനങ്ങൾ, ആന, നെയ്യാണ്ടിമേളങ്ങൾ, എന്നിവ അകമ്പടി സേവിക്കും. 7.30 ന് ഭക്തിഗാനമേള.രണ്ടാം ഉത്സവദിവസമായ 20 ന് പതിവ് പൂജകൾക്ക് ശേഷം, 10 ന് വിൽപ്പാട്ട്, 2.30 ന് നെയ്യാണ്ടിമേളം, വൈകിട്ട് 5ന് വിൽപ്പാട്ട്, 6 ന് നെയ്യാണ്ടിമേളം, 6.30ന് നൃത്താർച്ചന’ 8.30 ന് നെയ്യാണ്ടിമേളം, 9.30 ന് വിൽപ്പാട്ട് മാടൻ കഥ, രാത്രി 12 ന് അലങ്കാര ദീപാരാധന, പടപ്പ് ശേഷംഭിക് ബലിക്ക് പുറത്തിറങ്ങുന്നു.മൂന്നാം ദിവസം 21 ന് രാവിലെ പതിവ് പൂജകൾക്ക് ശേഷം, 8 മുതൽ 11 വരെ പ്രസാദ വിതരണം, 10 ന് വിൽപ്പാട്ട്, 2.30 നും, 3.30 നും നെയ്യാണ്ടിമേളം, 4 ന് ഉച്ചക്കൊടമഞ്ഞപ്പാൽ നീരാട്ട് 6 ന് മംഗള ഗുരുസി, 7.30 ന് വിശേഷാൽ ദീപാരാധന. ശേഷം 27 ന് വൈകിട്ട് 5ന് ക്ഷേത്രാങ്കണത്തിൽ ചരിത്രപ്രസിദ്ധമായ പൊങ്കാല ചടങ്ങും നടക്കും.ക്ഷേത്ര ഉത്സവത്തിനു മുന്നോടിയായി 16ന് വെള്ളിയാഴ്ച പഞ്ചാമൃതാഭിഷേകം, ഗണപതിഹോമം, നെയ്യാണ്ടിമേളം, പന്തൽ കാൽനാട്ട് 10ന് സമൂഹ അന്നദാന സദ്യയും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *