കെ.സി.കരുണാകരൻ (1896-1952) ഇന്ന്.72-ാം സ്മൃതിദിനം…സ്മരണാഞ്ജലികളോടെ ബിജുയുവശ്രീ1 min read

കൊല്ലം, പരവൂർ കാർത്തിക്കഴികത്തു കുടുംബത്തിൽ ആണ്ടിയറ എസ്.കൃഷ്ണൻ്റെയും കാർത്തിയാനി അമ്മയുടെ മകനായി 28.9.1896 കെ.സി.കരുണാകരൻ ജനിച്ചു.കയർ ഉൽപന്നങ്ങൾ വിദേശ വിപണികളിലേക്ക് കയറ്റുമതി ചെയ്ത ആദ്യ ഭാരതീയൻ ആണ് ആണ്ടിയറ എസ്.കൃഷ്ണൻ മുതലാളി.തിരുവിതാംകൂറിൽ ആദ്യമായി 1920-ൽ പരവൂർ മണിയംകുളത്ത് ഒരു കയർ വ്യവസായ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചു.തിരുവിതാംകൂർ സർക്കാർ ഈ സ്ഥാപനത്തിനു അംഗീകാരവും ഗ്രാൻ്റും നൽകി.പരവൂർ ശ്രീകൃഷ്ണവിലാസം ഇൻഡസ്‌ട്രിയൽ വർക്സ് എന്ന കയർ ഫാക്ടറി സ്ഥാപിച്ചു.നിരവധി യുവജനങ്ങൾക്ക് കയർ ഉൽപന്നങ്ങൾ നിർമ്മിക്കുന്നതിനാവശ്യമായ പരിശീലനംവും ജോലിയും നൽകി കൃഷ്ണൻ മുതലാളി .1922-ൽ ഇദ്ദേഹം ആലപ്പുഴയിൽ എസ്.കെ.വി ഇൻഡസ്ട്രിയൽ വർക്സിൻ്റെ ഒരു ശാഖ സ്ഥാപിച്ചു. . കെ.സി.കരുണാകരൻ തിരുവനന്തപുരം സെൻ്റ് ജോസഫ്സ് ഹൈസ്ക്കൂളിൽ പഠിച്ച ശേഷം മദ്രാസ് സർവകലാശാലയിൽ നിന്ന് 1919-ൽ ബി.എ പാസ്സായി. ബോംബെ സെയിഡൻഹാം കോളേജ് ഓഫ് കോമേഴ്സ് ആൻ്റ് എക്കണോമിക്സിലും, ബോംബെയിലെ സ്ക്കൂൾ ഓഫ് ലായിലും പരിശീലനം നടത്തി. ജർമ്മനിയിൽ പോയി ബർലിൻ സർവകലാശാലയിൽപൊളിറ്റിക്കൽ എക്കോണമിയിലും, ബർമിംങ്ഹാം സർവകലാശാലയിൽ കോമേഴ്സിലിലും ബികോം ബിരുദം നേടി.സർ. വില്യം ആഷ്ലിയുടെ കീഴിൽ പരിശീലനം നേടി.ഇംഗ്ലണ്ടിൽ പോയി വ്യവസായ രംഗവും ധനതത്വശാസ്ത്രവും എന്ന വിഷയത്തിൽ FRSA ബിരുദം നേടി.1926 ൽ നാട്ടിൽ തിരിച്ചെത്തി ലക്നൗ സർവകലാശാലയിൽ കോമോഴ്സിൽ ലക്ചറായി.1927 -ൽ ആസ്ഥാനം രാജിവച്ച് ആലപ്പുഴയിൽ ആലപ്പി കമ്പനി രജിസ്റ്റർചെയ്തു. കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായി.1927 -ൽ ബർലിൻ യൂണിവേഴ്സിറ്റിയിൽ തൻ്റെ സഹപാടിയായിരുന്ന മാർഗററ്റ് (Miss.Margarat John Marlet of Berlin ,First neic of Prof. Dr. Alois Ausserer of salizburg, Austria )എന്ന ജർമ്മൻ വനിതയെ വർക്കല ശിവഗിരി ശാരദാമoത്തിൽ വച്ച് വിവാഹം കഴിച്ചു. ശ്രീ നാരായണ ഗുരുദേവൻ്റെ തൃക്കൈ കൊണ്ട് വരണമാല്യം എടുത്തു കൊടുത്ത് അനുഗ്രഹിച്ചു.ശ്രീ നാരാണ ഗുരുദേവൻ പങ്കെടുത്ത ഏക വിവാഹം ഇതാണ്.ഒരു ക്ഷേത്രത്തിൽ വച്ച് നടന്ന ആദ്യത്തെ മിശ്രവിവാഹം എന്ന പ്രത്യേകതയും ഈ വിവാഹത്തിനുണ്ട്. സ്വാമി ഏണസ്റ്റ് ക്ലർക്ക്, തിരുവിതാംകൂർ ദിവാൻ M E വാട്സ് എന്നിവർ വിവാഹത്തിന് ആശംസകൾ നേരാൻ ഉണ്ടായിരുന്നു. തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിലിൽ 1928-31,1931- 1932 എന്നീ വർഷങ്ങളിലും ശ്രീ മൂലം അസംബ്ലിയിൽ 1933-37, 1937-44 ,1944- 1947 വരെയും ദീർഘകാലം അംഗമായിരുന്നു. സഭയിൽ തിരുവിതാംകൂറിന് പുതിയൊരു വ്യവസായ നയം കരുപ്പിടിപ്പിക്കുന്നതിന് നിരന്തരമായി അദ്ദേഹം വാദിച്ചു. മിച്ചബജറ്റ് ഉണ്ടാക്കി മിച്ചം മുഴുവൻ ബ്രിട്ടീഷ് സർക്കാരിൻ്റെ സെക്യൂരിറ്റികളിൽ നിക്ഷേപികുന്നതിനെ അതിനിശിതമായി അദ്ദേഹം വിമർശിച്ചു.ആഗോള മാന്ദ്യത്തിൻ്റെ കാലത്ത് തിരുവിതാംകൂറിന് വേണ്ടത് കമ്മി ബജറ്റാണ് ആവശ്യമെന്ന് അദ്ദേഹം നിരന്തരം വാദിച്ചു.ആലപ്പുഴയുണൈറ്റഡ് ക്ലബ്ബ്, ആലപ്പുഴ പട്ടണത്തിലെ ഓണറ്റി ഫസ്റ്റ് ക്ലാസ് മജിസ്ട്രറ്റായും, എക്കണോമിക് ഡവലപ്മെൻ്റ് ബോർഡ് കമ്മിറ്റി മെമ്പർ, തിരുവിതാംകൂർ ബാങ്കിംഗ് എൻക്വയറി കമ്മറ്റി മെമ്പർ, തിരുവിതാംകൂർ ചേംബർ ഓഫ് കോമേഴ്‌സിൻ്റെ എക്സിക്യൂട്ടീവ് മെമ്പറും1935 മുതൽ 1950 വരെ അതിൻ്റെ ഓണറ്റി സെക്രട്ടറിയുമായിരുന്നു. 1935-ൽ കൊച്ചിൻ തുറമുഖ ഉപദേശക ക്കമ്മിറ്റി അംഗം, 1946-ൽ ഇന്ത്യാ ഗവൺമെൻ്റ് കയർ, ചണം തുടങ്ങിയുള്ള വ്യവസായം സംബന്ധിച്ചു രൂപികരിച്ച പാനൽ ചെയർമാനായി നിയമിച്ചു,.ആലപ്പി കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ , കൊല്ലം പരവൂർ എസ്.കെ.വി സ്ഥാപനങ്ങളുടെ ഡയറക്ടർ ,മറ്റു പല വ്യവസായ സ്ഥാപനങ്ങളിലും ഡയറക്ടർ ആയിരുന്നു. ബ്രിട്ടീഷ് സർക്കാർ അദ്ദേഹത്തെ “കിംഗ്സ് സിൽവർജൂബിലിമെഡൽ ” നൽകി ആദരിച്ചു. കെ.സി.കരുണാകരൻ എന്നെ പ്രതിഭാശാലി 15.4.1952ൽ അന്തരിച്ചു. .സ്വതന്ത്യകാഹളം, മലയാള രാജ്യം ,ഇംഗ്ലിഷ് വാരികകൾ തുടങ്ങിയ മാസികകളിൽ അദ്ദേഹം വ്യവസായ നയങ്ങളെ കുറിച്ച് എഴുതിയിട് ഉണ്ട്.മികച്ച നിയമസഭാ സാമാജികൻ ആയ കെ .സി കരുണാകരൻ്റെ നിയമസഭാപ്രസംഗങ്ങൾ പഠനവിധേയമാക്കണം അദേഹത്തിന് രണ്ട് മക്കൾ മകൻ പ്രമുഖ വ്യവസായി രവികരുണാകരൻ (Late), മകൾ ലീല കരുണാകരൻ……ആണ്ടിയറ എസ്.കൃഷ്ണൻ മുതലാളി, കെ.സി.കരുണാകരൻ, രവി കരുണാകരൻ, രവി കരുണാകരൻ്റെ ഭാര്യ ബെറ്റി രവികരുണാകരൻ ( റിട്ട. ജഡ്ജിയും മുൻമന്ത്രിയും .എസ്.എൻ.ഡി.പി യോഗത്തിൻ്റെ മുൻ പ്രസിഡൻ്റുംമായ എൻ.ശ്രീനിവാസൻ്റെ മകൾ) തുടങ്ങിയവർ പല ദശാബ്ദങ്ങളായി ശേഖരിച്ചു കൂട്ടിയ അപൂർവ്വ വസ്തുക്കളുടെ ഒരു മ്യൂസിയം ആലപ്പുഴ പട്ടണത്തിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *