കരിക്കകം പൊങ്കാല ഇന്ന് ; കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രം — സത്യത്തിനു സാക്ഷിയായ ക്ഷേത്രം :–ലേഖനം.. കടയ്ക്കാവൂർ പ്രേമചന്ദ്രൻ നായർ1 min read

 

“കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രം — സത്യത്തിനു സാക്ഷിയായ ക്ഷേത്രം :- “സർവമംഗള മംഗല്ലിയെ, ശിവേ സർവാർത്ഥ സാധികേ, ശരണ്യേ ത്രായാംബികെ ഗൗരി, നാരായണീ നമോസ്തുതേ “. തലസ്ഥാന നാഗരിയായ തിരുവനന്തപുരത്തു നിന്നും ഏറെ അകലെയല്ലാതെ കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രം സ്ഥിതിചെയ്യുന്നു. ഏതാണ്ട് ആരുന്നൂറ്‌ വർഷത്തിലേറെ പഴക്കമുള്ളതായി ചരിത്രം പറയുന്നു. ഈ ആരാധനാലയത്തിലേക്കു അനന്തപുരിയുടെ വിവിധഭാഗങ്ങളിൽ നിന്നും വാഹന സൗകര്യമുണ്ട് ഇവിടേയ്ക്ക്. കൂടാതെ റെയിൽ മാർഗം കൊച്ചുവേളി റെയിൽവേ സ്റ്റേഷനിലിറങ്ങിയാൽ നടന്നു വരാവുന്നത്രയും ദൂരമേയുള്ളൂഇവിടേയ്ക്ക്. മാർച്ച്‌ 16മുതൽ 22വരെയാണ് ഇവിടെ ഉത്സവം. അവസാന ദിവസം പൊങ്കാല സമർപ്പണത്തോടെ ഉത്സവ ചടങ്ങുകൾ കഴിയുന്നു. അതിപുരാതനവും അത്ഭുതസിദ്ധികളുണർത്തുന്നതുമായ അസംഖ്യം ആരാധനാലയങ്ങൾ ജില്ലയുടെ വിവിധഭാഗങ്ങളിൽ അദ്ധ്യാത്മിക വിശുദ്ധി പ്രദാനം ചെയ്തുകൊണ്ട് നില കൊള്ളുന്നു. അ ഗണത്തിൽ പെടുത്താവുന്നഅപൂർവം ക്ഷേത്രങ്ങളിൽ ഒന്നാണ് കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രം. കരിക്കകം എന്ന പേരിന്റെ പിന്നിലെ പൊരുൾ ഇതെക്കുറിച്ചു പഴമക്കാരുടെ ഇടയിൽ പല അഭിപ്രായങ്ങളും നിലനിൽക്കുന്നു. ഒരുകാലത്തു ക്ഷേത്രത്തിനു മുൻപിൽകാണുന്ന ചാക്ക തോടിനു ഇരുകരകളിലും വൻ വൃക്ഷങ്ങളാൽ കാടിന്റെ പ്രതീതിയായിരുന്നു. അക്കാലത്തു വല്ലാത്തിലൂടെ ആയിരുന്നു ആൾക്കാർ ചാക്കയിൽ പോയിവന്നിരുന്നത്. ജലയാത്രയിലൂടെയായിരുന്നു മഹാറാണി പാർവ‌തീഭായിയുടെ കാലത്തു ഈ തോട് നവീകരിക്കപ്പെട്ടിരുന്നു. തിരുവിതാംകൂർ മഹാരാജാവിന്റെ താല്പര്യപ്രകാരം ഈ ക്ഷേത്രത്തിന്റെ നിജസ്ഥിതി മനസ്സിലാക്കിയശേഷം രാജാകൊട്ടാരത്തിൽ നിന്നും 5 മൈൽ മാത്രം അകലെ സ്ഥിതിചെയ്യുന്ന കരിക്കകം, രാജകുടുംബത്തിന്റെ പ്രതിയേക താല്പര്യ പ്രകാരം കരിക്കകം ചാമുണ്ഡി ക്ഷേത്രം നവീകരിക്കപ്പെട്ടു. രാജാവിനും, കുടുംബത്തിനും, മന്ത്രിക്കും ക്ഷേത്രത്തെയും ആ പുണ്യ സ്ഥലത്തേയും കുറിച്ചുള്ള ഭക്തിയും വിശ്വാസവും ഏറി. പല സംഭവങ്ങളും ശ്രദ്ധയിൽ പെട്ടശേഷം രാജ കല്പന പ്രകാരം സത്യസന്ധമായ കാര്യങ്ങളുടെ നേരിവുകൾക്കായി രാജാവ് കൂടുതലാൾക്കാരെ ഈ ക്ഷേത്രത്തിലേക്കു അയക്കുകയുണ്ടായി. ക്ഷേത്രത്തിന്റെ കീർത്തി വർധിക്കുകയും മഹാരാജാവിന്റെ പ്രശംസക്ക് കരിക്കകം എന്ന നാട്ടു പ്രദേശം പ്രബല മാകുകയുമുണ്ടായി. ക്ഷേത്രം നാൾക്ക്നാൾ കൂടുതൽ വിഖ്യാതമായി. അവിടുന്നയച്ച ആൾക്കാരിൽ നിന്നും കൂടുതൽ വിവരങ്ങൾ ശേഖരിച്ചിരുന്ന രാജാവ് നീതിമാനായിരുന്നു. ജനം, തങ്ങളുടെ കാണപ്പെട്ട ദൈവം മഹാരാജാവ് എന്ന് വാഴ്ത്താൻ തുടങ്ങിയ നാളുകൾ ഒരു സുപ്രഭാതത്തിൽ തിരുമനസ്സിന് ദേവിയുടെ ഉൾവിളിയുണ്ടായി.ഇങ്ങനെ വെളിപ്പെടുത്തുകയായിരുന്നു. “സത്യത്തിനു സാക്ഷിയായ ദേവി കരിക്കകത്തമ്മ ” എന്ന ആപ്തവാക്യം ആ കാലയളവിൽ കരിക്കകം ക്ഷേത്രം പോലെ പ്രചാരത്തിലുണ്ടായിരുന്ബ ശക്തിയാരുജിച്ച രണ്ട് ക്ഷേത്രങ്ങളാണ് വെള്ളായണി ദേവീ ക്ഷേത്രവും തിരുവല്ലത്തെ പഠയരകം ക്ഷേത്രവും. മഹാരാജാവിന്റെ പടയാളികളായ കുറുപ്പന്മാർ പടയൊരുക്കങ്ങൾക്ക് ആവശ്യമായ വിദ്യകളിൽ പലതും വാൾപയറ്റു, കുന്തം എറിയാൽ തുടങ്ങി മുഴുവൻ അഭ്യാസംങ്ങളും കരസ്ഥമാക്കിയിരുന്നത് ഈ ക്ഷേത്ര പരിസരത്ത് വെച്ചായിരുന്നു. മാർത്താണ്ട വർമ്മ മഹാരാജാവിന്റെ  കാലത്താണ് പല ക്ഷേത്രങ്ങളും പ്രശസ്തിയർജിച്ചത്.1936ഏപ്രിൽ 19നു ശ്രീ പദ്മനാഭസ്വാമി ക്ഷേത്ര പ്രവേശനവിളമ്പറം ഉണ്ടായി. സത്യപ്രദായിനിയായ ‘കരിക്കകത്തമ്മ ‘സത്യത്തിനു സാക്ഷിയായ ദേവിയാണ്എന്ന തിരിച്ചറിവാണ് 1930കളിൽ തന്നെ രാജപ്രമുഖനായ തീരുമാനസിനുണ്ടായതു. അങ്ങനെ കരിക്കകത്തമ്മ തിരുവിതാംകൂർ ചരിത്രത്തിന്റെ ഭാഗമായി നാനാ ജാതി മതസ്ഥരും അമ്മയുടെ മുന്നിൽ സംഭവനയോടെയാണ് വന്നെതുന്നത്. സമുദായ വ്യത്യസമില്ലാതെ എല്ലാപേരെയും സ്വീകരിക്കുവാനും ആദരിക്കുവാനും ഉള്ള മനസ്സാണ് ക്ഷേത്രസമിതിക്കുള്ളത്. അതുകൊണ്ട് തന്നെയാണ് യേശുദാസും, മമ്മൂട്ടിയും, കൈതപ്രവുമൊക്കെ ഈ തിരുസന്നിധിയിൽ എത്തിയത്. ആ ഒരു സൗഹർദ്ധവും കൂട്ടായ്മയും സാഹോദര്യവും ഒക്കെ ഈ പുണ്യഭൂമിയിൽ എന്നും നിറഞ്ഞു നിൽക്കുക തന്നെ ചെയ്യും. രക്തചാമുണ്ഡി നട കഷ്പ്രപ്രസാദിയും വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന അമ്മയായി കുടികൊള്ളുന്നു. അപകടങ്ങളിൽ നിന്നും, കേസുകളിൽ നിന്ന് മുക്തി നേടാനും 101രൂപാ പിഴ അടച്ചു നട തുറന്നു സത്യം ചെയ്യുകയും വിളിച്ചാപേക്ഷിക്കുന്നതും ഇവിടെ നിത്യാസംഭവണ്. ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിൽ ഇവിടെ വൻ ഭക്ത ജനാതിരക്കാണ് അനുഭവപ്പെടുന്നത്. ഈ നടയിൽ നിന്ന് മനസ്സുരുകി പ്രാർത്ഥിച്ചാൽ ഫലം ഉറപ്പാണ്. ഇതെഴുതുന്ന ഈ ലേഖകൻ അനുഭവസ്ഥനുമാണ്. ശത്രു സംഹാരപൂജ, കടുംപയാസം, ചുവന്ന പട്ടു, തുടങ്ങി എന്തും ഏതും നടയിൽ സമർപ്പിച്ചു തൊഴുതു മടങ്ങുന്നു. പിന്നെ ബാല ചാമുണ്ഡി നട, ശ്രീ മഹാഗണപതി, ശാസ്തവ്, യക്ഷിയാമ്മ, ഭുവനേശ്വരി, ആയിരവല്ലി, ഗുരുമന്ദിരം, നാഗര് കാവ്, അന്നപൂർണ്ണശ്വരി ഇതൊക്കെയാണ് ഉപ പ്രതിഷ്ടകൾ. പ്രസിദ്ധമായ പൊങ്കാല :– ആറ്റുകാൽ ക്ഷേത്രം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സ്ത്രീകൾ പൊങ്കാല യിടുന്ന ക്ഷേത്രമാണ് കരിക്കകം. ദേവിയുടെ നക്ഷത്രമായ മകം നാളിലാണ് പൊങ്കാല.7–)0ഉത്സവ ദിവസം നടക്കുന്ന അതിപ്രാധനവും അതി വീശിഷ്ടവും ആയിരക്കണക്കിന് ഭക്തർ പങ്കെടുക്കുന്ന ചടങ്ങുമാണ്. രാവിലെ 10.15നു തുടങ്ങുന്ന പൊങ്കാല ചടങ്ങ് ഉച്ചക്ക് 2.15നു തർപ്പണത്തോടുകൂടി അവസാനിക്കുന്നു.1900–മാണ്ട് മുതൽ 1964വരെ അറുപതിനല് വർഷം തുടർച്ചയായി ക്ഷേത്രപൂജയും മറ്റു കാര്യങ്ങളും നിർവഹിച്ചിരുന്ന, എൺപത്തി നാലാം വയസ്സിൽ ശിവറാം പിള്ള മടത്തു വീട്ടിലെ കാരണവർ വിഷ്ണുലോകം പ്രാപിച്ചു….. അന്നദാനം ഉത്സവദിവസങ്ങളിൽ ആയിരക്കണക്കിന് ഭക്തർക്കാണ് നൽകുന്നത്. ദേവിയുടെ യശസ്സും കീർത്തിയും നാൾക്ക്നാൾ വളരട്ടെയെന്നും ലോകം മുഴുവനും പ്രചരിക്കട്ടെയെന്നും ഉള്ള പ്രാർഥനയോടെ നിർത്തുന്നു……….! “സത്യസ്വരൂപിണിയാം, ശ്രീ ചാമുണ്ഡി ദേവി തൻ, തിരുന്നാളാം, മീനമാസത്തെ നാളിൽ, ഭക്തരെത്തും തിരുമുന്നിൽ.”

കടക്കാവൂർ പ്രേമചന്ദ്രൻ നായർ, കണ്ണമ്മൂല. .

Leave a Reply

Your email address will not be published. Required fields are marked *