ഉറുമിപ്പറമ്പിൽ കണ്ഠൻഇക്കണ്ണൻ (കണ്ണു) (1845-1922) ഇന്ന് 102 -ാം സ്മൃതിദിനം സ്മരണാഞ്ജലികളോടെ ബിജുയുവശ്രീ1 min read

1945-ൽ പറവൂർ വാവക്കാട്ടു ഉറുമാപ്പറമ്പു കുടുംബത്തിൽ ജനിച്ചു.1895-ൽ “ക്ഷേമാഭിവർദ്ധിനി” എന്ന പേരിൽ ഒരു സഭ സ്ഥാപിച്ചു.സംസ്കൃതം, മലയാളം എന്നീ ഭാഷകൾ പഠിപ്പിക്കുന്നതിനു വേണ്ടി ഒരു പാഠശാല നടത്തി.1910-ൽ ഒരു മലയാളം പ്രൈമറി സ്കൂളും, 1912-ൽ ഒരു മലയാളം പ്രൈമറി ഗേൾസ് സ്കൂളും സ്ഥാപിച്ചു.1905 മുതൽ 1920 വരെ മൂത്തകുന്നം ഹിന്ദു മതധർമ്മ പരിപാലന സഭയുടെ പ്രസിഡൻ്റായിരുന്നു. സഭയ്ക്ക് ആഫീസ് മന്ദിരം പണിയിക്കുകയും ചെയ്തു 1904, 1907 എന്നീ വർഷങ്ങളിൽ ശ്രീമൂലം പ്രജാസഭയിൽ അംഗമായിരുന്നു. നെൽക്കരം നിറുത്തണമെന്ന് അദ്ദേഹം സഭയിൽ ആവശ്യപ്പെട്ടു. പറവൂർ ടൗണിലെ ശ്രീമൂലം ജൂബിലി ക്ലബ്ബിൻ്റെ സ്ഥാപകമാരിൽ ഒരാളും, വലിയ ഭൂസ്വത്തിൻ്റെ ഉടമയുമായിരുന്നു അദ്ദേഹം കണ്ണു എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.1922 ഫെബ്രുവരി 15 ( കുംഭം 2) തീയതി അദ്ദേഹം അന്തരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *