ടി.കെ.മാധവൻ ( 1885-1930) ഇന്ന് 93-ാം സ്മൃതിദിനം….. സ്മരണാഞ്ജലികളോടെ ബിജു യുവശ്രീ1 min read

27/4/23

1885 സെപ്റ്റംബർ 2 ന് മാവേലിക്കര കണ്ണമംഗലത്ത് ഉമ്മിണിയമ്മ- കേശവൻ ചാന്നാർ എന്നിവരുടെ മകനായി ജനിച്ചു.ചെറുപ്പത്തിൽ തന്നെ നല്ല ബുദ്ധിശക്തിയും സംഘടനാ സാമർത്ഥ്യവും രാഷ്ട്രീയ ലക്ഷ്യവുമുണ്ടായിരുന്ന അദ്ദേഹം 1911-ൽ ശ്രീനാരായണ ഗുരുവുമായി പരിചയപ്പെട്ടു. തുടർന്ന് ആലുവയിൽ ഒരു സംസ്കൃതപഠനശാല സ്ഥാപിക്കുന്നതിനായി ധനം ശേഖരിക്കാൻ നടത്തിയ യാത്രയിലെ മുഖ്യ പ്രചാരകനും പ്രസംഗകനും ടി.കെ മാധവനായിരുന്നു.ഇക്കാലത്താണ് സ്വസമുദായത്തിനു വേണ്ടി ഒരു പത്രം അനിവാര്യം എന്ന് അദ്ദേഹത്തിന് തോന്നി .തുടർന്ന് 1915-ൽ ദേശാഭിമാനി പത്രം സ്ഥാപിച്ചു.1919, 1920, 1921, 1926 എന്നീ വർഷങ്ങളിൽ ശ്രീമൂലം പ്രജാസഭയിലേയ്ക്ക് തിരഞ്ഞെടുത്തു. സഭയിൽ അദ്ദേഹം പൗരസമത്വത്തിനു വിലങ്ങുതടിയായിരുന്ന തീണ്ടൽ, തൊട്ടുകൂടായ്മ എന്നീ ദുരാചാരങ്ങളെ ഹിന്ദുമതത്തിൽ നിന്ന് ഇല്ലായ്മ ചെയ്യുന്നതിനായി ക്ഷേത്രപ്രവേശന വാദം ഉയർത്തിപ്പിടിച്ചു.1921-ൽ മഹാത്മാഗാന്ധിയും ടി.കെ.മാധവനും തിരുനെൽവേലിയിൽ വെച്ച് കണ്ടുമുട്ടി. കേരളത്തിലെ ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ട് സംഭാഷണം നടത്തി.1923-ലെ കാക്കി നടകോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുത്ത് അയിത്തത്തിനെതിരെ ടി.കെ.മാധവൻപ്രമേയം അവതരിപ്പിച്ചു.1924 മാർച്ച് 30 മുതൽ 603 ദിവസം നീണ്ടു നിന്ന വൈക്കം സത്യാഗ്രഹത്തെ തുടർന്ന് 1928-ൽ തിരുവിതാംകൂർ ഗവൺമെൻ്റ് ക്ഷേത്രങ്ങളുടെ പരിസരത്തുള്ള റോഡുകൾ അവർണ്ണർക്കായി തുറന്നു കൊടുത്തു.ക്ഷേത്രപ്രവേശന പ്രസ്ഥാനങ്ങളുടെ പിതാവ് എന്ന നിലയിലാണ് അദ്ദേഹത്തിന് കേരള ചരിത്രത്തിൽ അവിസ്മരണിയ സ്ഥാനം നേടിക്കൊടുത്തത്.1927 -ൽ എസ്.എൻ.ഡി.പി യോഗം സെക്രട്ടറിയായി.ക്ഷേത്രപ്രവേശന വാദത്തിൻ്റെ ഉദ്ദേശ്യത്തെക്കുറിച്ച് വ്യക്തമാക്കാൻ ഇദ്ദേഹം രചിച്ച കൃതിയാണ് .ക്ഷേത്രപ്രവേശനം, ഡോ. പല്പു ( ജീവചരിത്രം) ,ഹരിദാസി (വിവർത്തനം) ,എൻ്റെ ജയിൽവാസം .എന്നിവ അദ്ദേഹത്തിൻ്റെ കൃതികൾ ആണ്. സാമൂഹ്യ സമത്വത്തിനു വേണ്ടി എന്നെന്നും നിലകൊണ്ട ആ മഹാനായ കർമ്മയോഗി 1930 ഏപ്രിൽ 27-ാം തീയതി അന്തരിച്ചു.നാരായണി അമ്മ ഭാര്യ.. 2 മക്കൾ.

Leave a Reply

Your email address will not be published. Required fields are marked *