വർക്കല വി.രാധാകൃഷ്ണൻ (1927-2010) ഇന്ന് 13-ാം ഓർമ്മദിനം.. സ്മരണാഞ്ജലികളോടെ ബിജു യുവശ്രീ1 min read

26/4/23

1927 ആഗസ്റ്റ് 21-ന് തിരുവനന്തപുരം ജില്ലയിലെ വർക്കലയിൽ വാസുദേവൻ്റെയും ദാക്ഷായണിയുടെയും മകനായാണ് ജനനം. ആലുവ യു സി കോളേജിൽ നിന്ന് ബിരുദവും എറണാകുളം ലോ കോളേജിൽ നിന്ന് നിയമ ബിരുദവും നേടി 1958ൽ വർക്കല ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റായി തെരഞ്ഞെടുത്തു.1967-ൽ ഇ.എം.എസ് മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിൻ്റെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചു.ഒരു മികച്ച അഭിഭാഷകൻ കൂടിയായിരുന്ന അദ്ദേഹം ജനങ്ങളുടെ പ്രശ്നങ്ങൾ കോടതിക്ക് പുറത്ത് ഒത്തുതീർക്കുന്നതിൽ വളരെ നൈപുണ്യം പ്രകടിപ്പിച്ചിരുന്നു. 1980, 1982,1987, 1991 എന്നീ വർഷങ്ങളിൽ വർക്കല നിയോജക മണ്ഡലത്തിൽ നിന്ന് വിജയിച്ച് കേരള നിയമസഭയിൽ അംഗമായി.1987 -91 കാലഘട്ടത്തിൽ നിയമസഭാ സ്പീക്കറായി .തുടർന്ന് 1998, 1999, 2004 എന്നീ വർഷങ്ങളിൽ ചിറയിൻകീഴ് മണ്ഡലത്തിൽ നിന്ന് ലോകസഭയിലേക്ക് തെരഞ്ഞെടുത്തു. ലോകസഭയിൽ ഫൈനാൻസ് കമ്മറ്റി, സബോർഡിനേറ്റ് ലെജിസ്ലേഷൻ കമ്മറ്റി, വാണിജ്യ മന്ത്രാലയം കൺസൾട്ടേറ്റീവ് കമ്മറ്റി എന്നിവയിൽ അംഗമായിരുന്നു. ഒരു എഴുത്തുകാരൻ കൂടിയായ വർക്കല രാധാകൃഷ്ണൻ ആനുകാലികങ്ങളിൽ രാഷ്ട്രമീമാംസ സംബന്ധിച്ച നിരവധി ലേഖനങ്ങൾ, പാർലമെൻ്റ് നടപടികളെ കുറിച്ച് ഒരു പുസ്തകവും എഴുതിയിട്ടുണ്ട്. ഓൾ ഇന്ത്യാ ലോയേഴ്‌സ് യൂണിയൻവൈസ് പ്രസിഡൻ്റ്, കേരള സ്റ്റേറ്റ് ലോയേഴ്സ് യൂണിയൻ വൈസ് പ്രസിഡൻ്റ്, സി പി ഐ (എം) തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.പ്രൊഫ. സൗദാമിനി ഭാര്യ., 3 മക്കൾ.. 2010 ഏപ്രിൽ 26-ാം തീയതി അന്തരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *