സി.ഭാസ്ക്കരൻ (1945-2011),12-ാം സ്മൃതിദിനം.. സ്മരണാഞ്ജലികളോടെ ബിജു യുവശ്രീ1 min read

9/4/23

കണ്ണൂർ ജില്ലയിലെ വേങ്ങാട് കിഴക്കേത്തെരുവ് വീട്ടിൽ ശങ്കരൻ, കുഞ്ഞി എന്നിവരുടെ മകനായി 1945 ഡിസംബർ 15-ന് ജനിച്ചു.കേരള സ്റ്റുസൻറ് സ്ഫെഡറേഷൻ (കെ.എസ്.എഫ്) സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ചുവരവെ 1970-ൽ എസ്.എഫ്.ഐ രൂപികരിക്കുന്നതിൽ പ്രമുഖ പങ്കു വഹിച്ചു.അതിൻ്റെ ദേശിയ പ്രസിഡൻ്റായിരിന്നു അദ്ദേഹം 1974 വരെ ആസ്ഥാനത്ത് തുടർന്നു. അനവധി സമരങ്ങളിൽ നേതൃത്വം നൽകുകയും മർദനങ്ങളേറ്റുവാങ്ങുകയും ചെയ്തു. ചിന്ത പബ്ലിക്കേഷൻസിൻ്റെ മാനേജർ പദവി വഹിച്ചുകൊണ്ട് ചിന്തയെ കേരളത്തെ പ്രമുഖ പുസ്തക പ്രസാധന ശാലകളിലൊന്നാക്കി മാറ്റുന്നതിൽ അദ്ദേഹം വലിയ പങ്കുവഹിച്ചു.കേരളത്തിലെയും ഇന്ത്യയിലെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെയും വളർച്ചയും ചരിത്രവും രേഖപ്പെടുത്തുന്ന നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. പ്രമുഖ വിവർത്തനകനുമായിരുന്നു സി.ഭാസ്ക്കരൻ’ ..എസ്.എഫ്.ഐ യുടെ മുഖമാസികയായ സ്റ്റുഡൻ്റിൻ്റെ ആദ്യ എഡിറ്ററായിരുന്നു.15 വർഷം ചിന്ത വാരികയുടെ പത്രാധിപ സമിതി അംഗം, കേരള യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.2011 ഏപ്രിൽ 9-ാം തീയതി അന്തരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *