പ്രസ് ക്ലബ് കുട്ടിക്കൂട്ടം നാളെ, മാമ്പഴ സദ്യ ഉണ്ണാൻ കുട്ടികൾക്കൊപ്പം സ്ഥാനാർഥികളും1 min read

: തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിക്കുന്ന കുട്ടികളുടെയും വനിതകളുടെയും കൂട്ടായ്മ കുട്ടിക്കൂട്ടം നാളെ സെൻട്രൽ സ്റ്റേഡിയത്തിലെ ബാസ്കറ്റ് ബാൾ കോർട്ടിൽ നടക്കും. രാവിലെ 10 മണിക്ക് കുട്ടികളോടൊത്ത് മാമ്പഴസദ്യ ഉണ്ണാൻ സ്ഥാനാർത്ഥികളായ രാജീവ് ചന്ദ്രശേഖർ, ഡോ. ശശി തരൂർ, പന്ന്യൻ രവീന്ദ്രൻ എന്നിവരുണ്ടാകും. മുൻ മന്ത്രി ആൻ്റണി രാജു ചടങ്ങ് ഉദ്ഘാടനം ചെയ്യും.
കിംസ് ഹെൽത്ത് സി ഇ ഒ രശ്മി ആയിഷ, ബാലസാഹിത്യകാരൻ ഡോ.ജി.വി.ഹരി എന്നിവർ സംസാരിക്കും.

Leave a Reply

Your email address will not be published. Required fields are marked *